എന്താണ് അഗ്നിപഥ് പദ്ധതി?
ഇന്ത്യൻ സൈന്യത്തിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയാണ് അഗ്നിപഥ്. കരസേന, വ്യോമസേന, നാവികസേന എന്നിവിടങ്ങളിൽ ചുരുങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഇത്. ഇതിന്റെ ഭാഗമായി ഈ അടുത്ത ദിവസങ്ങളിൽ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത മാസങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടത്തുകയും ചെയ്യും. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ത്യയിലുടനീളം വൻ പ്രതിഷേധമാണ് ആളിക്കത്തുന്നത്.
നേരത്തെ ഇന്ത്യൻ ആർമി ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നടക്കം നിരവധി ഉദ്യോഗാർത്ഥികൾ കഠിന പ്രയത്നം കൊണ്ട് റാലി പാസാക്കുകയും പരീക്ഷയ്ക്കുള്ള പഠനം ആരംഭിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷം ഉദ്യോഗാർത്ഥികൾ കാത്തിരുന്നിട്ടും പരീക്ഷ നടന്നില്ല. എന്നാൽ പെട്ടെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഇനി എല്ലാ റിക്രൂട്ട്മെന്റ്കളും അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയിൽ മുഴുവൻ പ്രതിഷേധം ആരംഭിച്ചത്.
അപേക്ഷിക്കാനുള്ള പ്രായപരിധി എത്രയാണ്?
അഗ്നിപഥ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ടാൽ എത്ര രൂപ ശമ്പളം ലഭിക്കും?
അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത?
നാല് വർഷം കഴിയുമ്പോൾ പത്താം ക്ലാസ് പാസായവർക്ക് പ്ലസ് ടു സർട്ടിഫിക്കറ്റും പ്ലസ് ടു പാസായ വർക്ക് ബിരുദ സർട്ടിഫിക്കറ്റും ലഭിക്കും. സേവനത്തിനിടെ മരണപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിക്കും.
അഗ്നിപഥ് നേട്ടമെന്ത്?
മറ്റൊരു നേട്ടം എന്ന് പറയുന്നത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിലും വലിയ മാറ്റമുണ്ടാക്കാൻ അഗ്നിപഥ് പദ്ധതിയിലൂടെ സാധിക്കും. നിലവിൽ കേന്ദ്ര ബജറ്റ് 30 ശതമാനവും നീക്കിവെക്കുന്നത് പ്രതിരോധ മേഖലയ്ക്കാണ്. ഇതിൽ വലിയൊരു ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് വിനിയോഗിക്കുന്നത്. അഗ്നിപഥ് വഴി നിയമനങ്ങൾ നടത്തുമ്പോൾ പെൻഷൻ പോലുള്ള ബാധ്യതകൾ സർക്കാറിന് ഒഴിവാകും.
നാലുവർഷം കഴിഞ്ഞു ജോലിയിൽ നിന്ന് പിരിഞ്ഞു പോകുന്നവർക്ക് ലഭിക്കുന്ന തുക കൊണ്ട് സ്വന്തമായി സംരംഭങ്ങളും മറ്റും തുടങ്ങാമെന്ന് കേന്ദ്രം ലക്ഷ്യമിടുന്ന മറ്റൊരു കാര്യമാണ്. കൂടാതെ അഗ്നി വീരന്മാർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ മുൻഗണന നൽകും.
അഗ്നിപഥ് കോട്ടമെന്ത്?
4 വർഷം കഴിഞ്ഞ് 75 ശതമാനം പേരും തൊഴിലില്ലാതെ പുറത്തേക്ക് പോകുമ്പോൾ ഇവരുടെ ഭാവി എന്തായിരിക്കും എന്നതാണ് വലിയൊരു ചോദ്യ ചിഹ്നമായി കേന്ദ്രത്തിന് മുന്നിൽ ഉള്ളത്. നാലുവർഷം കഴിയുമ്പോൾ ലഭിക്കുന്ന തുക കൊണ്ട് സംരംഭങ്ങളും മറ്റും തുടങ്ങാമെന്നാണ് ഇതിനെതിരെ കേന്ദ്രം പറയുന്നത്.
അഗ്നിപഥ് റിക്രൂട്ട്മെന്റ് എപ്പോൾ?
അറിയിപ്പ്: മുകളിൽ നൽകിയിരിക്കുന്ന ലേഖനത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
ഇമെയിൽ: dailyjobedu@gmail.com