കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 നവംബർ 20 ആം തീയതി നടത്തിയ ലോവർ ഡിവിഷൻ ക്ലർക്ക് (LDC) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഷോർട്ട് ലിസ്റ്റ് കേരള പി എസ് സി യുടെ സൈറ്റിൽ ലഭ്യമാണ്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്തു കൊണ്ട് നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.
How to Check KPSC LDC Result 2022?
- www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- ഹോം പേജിലെ പരീക്ഷ റിസൾട്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി, ജനനത്തീയതി എന്നിവ ടൈപ്പ് ചെയ്യുക. സബ്മിറ്റ് ചെയ്യുക
- ശേഷം തുറന്നുവരുന്ന PSC LDC Exam Result കാണും അത് ഡൗൺലോഡ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത പിഡിഎഫ് തുറക്കുക
- ശേഷം മുകളിൽ നൽകിയിരിക്കുന്ന സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ സെർച്ച് ചെയ്യുക
- ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സെർച്ച് ചെയ്യുമ്പോൾ അറിയാൻ സാധിക്കും
- താഴെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്തുകൊണ്ടും പരീക്ഷാ ഫലം പരിശോധിക്കാം.
Result Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2019-ൽ വിളിച്ച ലോവർ ഡിവിഷൻ ക്ലർക്ക് ഷോർട്ട് ലിസ്റ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്. 207/2019 കാറ്റഗറി നമ്പർ പ്രകാരമാണ് ഇതിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഏകദേശം 19,000 രൂപ മുതൽ 43,600 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
ജില്ല |
കട്ട് ഓഫ് |
ഷോർട്ട് ലിസ്റ്റ് |
തിരുവനന്തപുരം |
52.67 |
|
കൊല്ലം |
54.67 |
|
പത്തനംതിട്ട |
52 |
|
ആലപ്പുഴ |
48.67 |
|
മലപ്പുറം |
53 |
|
എറണാകുളം |
53 |
|
കോട്ടയം |
54.67 |
|
തൃശ്ശൂർ |
55.33 |
|
ഇടുക്കി |
49 |
|
കോഴിക്കോട് |
54.33 |
|
പാലക്കാട് |
54 |
|
കണ്ണൂർ |
55.33 |
|
വയനാട് |
50.67 |
|
കാസർഗോഡ് |
51.33 |