അഗ്രികൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഫെലോ (SRF) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 മെയ് 28 ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്. വിവിധ പ്രൊജക്റ്റ്/ സ്കീമുകളിലേക്കാണ് നിയമനം.
Job Details
- സ്ഥാപനം : Agricultural Technology Application Research Institute
- ജോലി തരം : കേന്ദ്ര സർക്കാർ
- വിജ്ഞാപനം നമ്പർ: ഇല്ല
- ആകെ ഒഴിവുകൾ : 02
- ജോലിസ്ഥലം : ബാംഗ്ലൂർ
- പോസ്റ്റിന്റെ പേര് : സീനിയർ റിസർച്ച് ഫെലോ
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2022 മെയ് 25
- ഇന്റർവ്യൂ തീയതി: 2022 മെയ് 28
Vacancy Details
അഗ്രികൾച്ചറൽ ടെക്നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആര്യ, ഫാർമർ ഫസ്റ്റ് പ്രോഗ്രാം തുടങ്ങിയ സ്കീമുകളുടെ ഭാഗമായാണ് സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നത്. ഇത് തസ്തികയിലേക്ക് നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്
Age Limit Details
പുരുഷന്മാർക്ക് 35 വയസ്സ് വരെയും, സ്ത്രീകൾക്ക് 40 വയസ്സ് വരെയുമാണ് പ്രായപരിധി.പ്രായപരിധി 2022 മാർച്ച് 31 അനുസരിച്ച് കണക്കാക്കും.
Educational Qualifications
ആര്യ - സീനിയർ റിസർച്ച് ഫെലോ
2. ഫാർമർ ഫസ്റ്റ് പ്രോഗ്രാം - സീനിയർ റിസർച്ച് ഫെലോ
ഏതെങ്കിലും അഗ്രികൾച്ചറിലും അനുബന്ധ ശാസ്ത്ര വിഷയത്തിലും മാസ്റ്റേഴ്സ് ഡിഗ്രി, 4/ 5 വർഷത്തെ ബിരുദാനന്തര ദുരിതം. 3 വർഷത്തെ ബാച്ചിലേഴ്സ് ബിരുദവും 2 വർഷത്തെ ബിരുദാനന്തര ബിരുദവുമുള്ള ഉദ്യോഗാർത്ഥികൾക്ക് നെറ്റ് യോഗ്യത ഉണ്ടായിരിക്കണം
Salary Details
അഗ്രികൾച്ചറൽ ടെക്നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 31,000 രൂപ ശമ്പളം ലഭിക്കുന്നതാണ്
How to Apply?
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
ICAR - Agricultural Technology Application Research Institute, MRS, HA Farm Post, Hebbal, Bhoopasandra Road, Bangalore - 560 024
- യോഗ്യരായ ഉദ്യോഗാർഥികൾ 2022 മെയ് 28 ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
- ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
- കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്
- പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
Notification |
|
Apply Now |
Click here |
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |