വനിതാ ശിശു വികസന വകുപ്പിലേക്കുള്ള ഐസിഡിഎസ് സൂപ്പർവൈസർ വിജ്ഞാപനം വന്നു. കേരള സർക്കാറിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ തസ്തികയിലേക്ക് സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
Notification Details
- ബോർഡ്: Women and Child Development Department
- ജോലി തരം: കേരള സർക്കാർ
- കാറ്റഗറി നമ്പർ: 149/2022
- നിയമനം: സ്ഥിര നിയമനം
- ആകെ ഒഴിവുകൾ: 02
- തസ്തിക: സൂപ്പർവൈസർ (ICDS)
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 16
- അവസാന തീയതി: 2022 ജൂൺ 22
Vacancy Details
വനിതാ ശിശു വികസന വകുപ്പ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 2 ICDS സൂപ്പർവൈസർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
- പരമാവധി 50 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം
- ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി ഒന്നിന് 50 വയസ്സ് കവിയാൻ പാടില്ല
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
- സാമൂഹ്യക്ഷേമ വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിക്ക് കീഴിൽ അങ്കണവാടി വർക്കറായി 10 വർഷത്തെ പ്രവൃത്തിപരിചയം
Salary Details
വനിതാ ശിശു വികസന വകുപ്പ് റിക്രൂട്ട്മെന്റ് ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 37,400 രൂപ മുതൽ 79,000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
Selection Procedure
- ഒഎംആർ എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്
› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക
› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 149/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |