Beat Forest Officer Kerala Recruitment 2022 - Apply Online for 500 Beat Forest Officer Vacancies

Kerala Beat Forest Officer 500 Vacancies: Kerala forest department applications are invited from beat forest officer vacancies. Kerala government jobs

കേരള സംസ്ഥാന സർവീസിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

 കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ഉണ്ട് എന്നത് റിക്രൂട്ട്മെന്റിന്റെ പ്രത്യേകത. വ്യത്യസ്ത ജില്ലകളിലായി ഏകദേശം 500 ബീറ്റ് ഫോറസ്റ്റ് ഒഴിവുകളാണ് ഉള്ളത്. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

Job Details

  • ബോർഡ്: വനം - വന്യജീവി വകുപ്പ്
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: 092/2022-093/2022
  • നിയമനം: സ്പെഷ്യൽ റിക്രൂട്ട്മെന്റ്
  • ആകെ ഒഴിവുകൾ: 500
  • തസ്തിക: ബീറ്റ് ഫോറസ്റ്റ് ഓഫീസർ
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 16 
  • അവസാന തീയതി: 2022 മെയ് 18 2022 മെയ് 25

Vacancy Details

കേരള വനം വന്യജീവി വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിലായി ഏകദേശം 500 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും വരുന്ന കൃത്യമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

District

Vacancy

Thiruvananthapuram

20

Kollam

10

Pathanamthitta

10

Kottayam

20

Idukki

40

Ernakulam

20

Thrissur

10

Palakkad

60

Malappuram

30

Kozhikode

20

Wayanad

170

Kannur

45

Kasargod

45

Total Vacancy

500

 

Age Limit Details

18-41, ഉദ്യോഗാർത്ഥികൾ 1981 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. വയസ്സിളവിനെ സംബന്ധിച്ച മറ്റ് ആനുകൂല്യങ്ങൾ റിക്രൂട്ട്മെന്റിന് ബാധകമല്ല.

Educational Qualifications

എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായവർക്കും, എസ്എസ്എൽസി  പരീക്ഷ പൂർത്തിയാക്കിയതോ, തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 വനംവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 40% ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നു.

Salary Details

കേരള വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 20,000 രൂപ മുതൽ 45,800 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Physical Requirements

 പുരുഷ ഉദ്യോഗാർത്ഥികൾ

(i) ശാരീരിക യോഗ്യതകൾ:
ഉയരം കുറഞ്ഞത് 159 സെന്റീമീറ്റർ, നെഞ്ചളവ് 75 സെന്റീമീറും 5 സെന്റീമീറ്റർ വികാസവും
(ii) കായികക്ഷമതാ പരീക്ഷ: എല്ലാ പുരുഷ ഉദ്യോഗാർത്ഥികളും താഴെപ്പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
• 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
• ഹൈജമ്പ് : 132.20 സെന്റീമീറ്റർ
• ലോങ്ങ് ജമ്പ്: 457.20 സെന്റീമീറ്റർ
• ഷോട്ട് പുട്ട് (7240 ഗ്രാം): 609.60 
• ത്രോയിങ് ദി ക്രിക്കറ്റ് ബോൾ: 6096 സെ.മീ
• റോപ്പ് ക്ലൈംബിംഗ്: 365.80 സെ.മീ
• പുൾ അപ്പ് അഥവാ ചിന്നിംഗ്: 8 തവണ
• 1500 മീറ്റർ ഓട്ടം : 5 മിനിറ്റ് 44 സെക്കൻഡ്

 വനിതാ ഉദ്യോഗാർത്ഥികൾ

(i) ശാരീരിക യോഗ്യതകൾ:
 ഉയരം കുറഞ്ഞത് 150 സെന്റീമീറ്റർ, നെഞ്ചളവ് ബാധകമല്ല
(ii) കായികക്ഷമതാ പരീക്ഷ: എല്ലാ വനിതാ ഉദ്യോഗാർത്ഥികളും താഴെപ്പറയുന്ന 9 ഇനങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
• 100 മീറ്റർ ഓട്ടം: 17 സെക്കൻഡ്
• ഹൈജമ്പ് : 106 സെന്റീമീറ്റർ
• ലോങ്ങ് ജമ്പ്: 305 സെന്റീമീറ്റർ
• ഷോട്ട് പുട്ട് (4000 ഗ്രാം): 400 സെ.മീ
• ത്രോയിങ് ദി ക്രിക്കറ്റ് ബോൾ: 1400 സെ.മീ
• 200 മീറ്റർ ഓട്ടം: 36 സെക്കൻഡ് 
• പുൾ അപ്പ് അഥവാ ചിന്നിംഗ്: 8 തവണ
• സ്കിപ്പിംഗ് (ഒരു മിനിറ്റ്): 80 തവണ
• ഷട്ടിൽ റൈസ് (2500 സെന്റീമീറ്റർ × 400 സെന്റീമീറ്റർ)

Selection Procedure

› അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ ആദ്യഘട്ടമായി ഒഎംആർ പരീക്ഷ നടത്തുന്നതാണ്. പ്രസ്തുത പരീക്ഷ 2022 ആഗസ്റ്റ് മാസം നടത്തുന്നതായിരിക്കും.
› ശാരീരിക യോഗ്യതാ പരീക്ഷ
› റാങ്ക് ലിസ്റ്റ്
› നിയമനം

Required Documents

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന രണ്ട് വ്യവസ്ഥകളിൽ ഏതെങ്കിലുമൊന്ന് പ്രകാരമുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

1) 2006ലെ വനാവകാശ നിയമപ്രകാരം വ്യക്തിഗത അവകാശവുമായി ബന്ധപ്പെട്ട കുടുംബത്തിനു ലഭിച്ച കൈവശാവകാശ രേഖ അല്ലെങ്കിൽ

2) പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്ന് തെളിയിക്കുന്നതിനായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും കുറയാതെയുള്ള റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന ജാതി സർട്ടിഫിക്കറ്റോ, ഇതിലേതെങ്കിലും ഒന്നും ഒപ്പം വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആൾ ആണെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› മെഡിക്കൽ സർട്ടിഫിക്കറ്റ്

› കണ്ണ് പരിശോധന സർട്ടിഫിക്കറ്റ്

› റേഞ്ച് ഓഫീസറുടെ സാക്ഷ്യപത്രം

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്
› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക
› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 092/2022 or 093/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification

Click here

Notification

Click here

Apply Now

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs