Supplyco Recruitment 2022: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. സപ്ലൈകോ മുഖേന നേരിട്ടാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കേരള സർക്കാറിന് കീഴിൽ 1974ൽ നിലവിൽ വന്നു. കേരള സർക്കാരിന്റെ ഭക്ഷ്യ വകുപ്പിന്റെ എക്സിക്യൂഷൻ ഹോം ആയി സപ്ലൈകോ പ്രവർത്തിക്കുന്നു. എറണാകുളം ജില്ലയാണ് സപ്ലൈകോയുടെ ആസ്ഥാനം.
Job Details
• ഓർഗനൈസേഷൻ : Kerala State Civil Supplies Corporation Ltd
• പോസ്റ്റ് : ERP പ്രൊജക്റ്റ് മാനേജർ
• നിയമനം: താൽക്കാലികം
• ജോലി തരം : Kerala Govt Jobs
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം : കേരളം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2022 മാർച്ച് 5
• അവസാന തീയതി : 2022 മാർച്ച് 31
Supplyco Recruitment 2022 Vacancy Details
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ERP പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒഴിവുകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടില്ല.
Supplyco Recruitment 2022 Age Limit Details
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ റിക്രൂട്ട്മെന്റ്ലേക്ക് 18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷകർ 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം.
Supplyco Recruitment 2022 Educational Qualifications
സയൻസ് & എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻസ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഫസ്റ്റ് ക്ലാസോടെ M.Tech/ B.Tech യോഗ്യത അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്
Supplyco Recruitment 2022 Salary Details
കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ റിക്രൂട്ട്മെന്റ് വഴി ERP പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 60,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
How To Apply Supplyco Recruitment 2022?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
› വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക
› പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായം, പ്രവർത്തിപരിചയം, വിശദമായ കരിക്കുല വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി admnsupplyco@gmail.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്
› അപേക്ഷകൾ 2022 മാർച്ച് 31 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കുക
› വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള യോഗ്യതകൾ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും
› പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല
› ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനത്തിന് അടിസ്ഥാനത്തിൽ കൂടുതൽ കാലയളവിലേക്ക് നീട്ടൽ പരിഗണിക്കും.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |