മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭ്യമായതിനെ തുടർന്ന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് ഫോർ സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളം (CSEM) എന്ന സംരംഭത്തിലേക്ക് എൽഡി ക്ലർക്ക്, യു ഡി ക്ലാർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ലൈബ്രറി അസിസ്റ്റന്റ് തുടങ്ങിയ പ്രതീക്ഷകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. പത്താംക്ലാസ് പാസായവർക്കും ഡിഗ്രി പാസായ വർക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ ഇതിനകത്തുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് 29ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. ഈ റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
CIIL Recruitment 2022: Educational Qualifications
1. പ്രൊജക്റ്റ് ഡയറക്ടർ
› ഭാഷാശാസ്ത്രത്തിലോ മലയാളം ഭാഷയുമായി ബന്ധപ്പെട്ട സാഹിത്യത്തിലോ ഡോക്ടറൽ ബിരുദവും കുറഞ്ഞത് 15 വർഷത്തെ ഗവേഷണ/ അധ്യാപന പരിചയവും ഒരു പ്രശസ്ത സ്ഥാപനത്തിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ കുറഞ്ഞത് മൂന്നു വർഷത്തെ കാര്യനിർവ്വഹണ പരിചയവും ഉണ്ടായിരിക്കണം
2. അസിസ്റ്റന്റ് ഗ്രേഡ്-I/ UDC
› അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം
› ലോവർ ഡിവിഷൻ ക്ലർക്ക്/ അസിസ്റ്റന്റ് അക്കൗണ്ടന്റായി 5 വർഷത്തെ പ്രവൃത്തിപരിചയം
› ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് പ്രാവീണ്യം
› എംഎസ് വേർഡ്, എക്സൽ, സ്പ്രെഡ്ഷീറ്റ് തുടങ്ങിയ കമ്പ്യൂട്ടർ പാക്കേജുകളിൽ പ്രവർത്തിച്ചതിന്റെ അനുഭവപരിചയം
› ഈ മേഖലകളിൽ കുറഞ്ഞത് 3-5 വർഷത്തെ പരിചയം അഭികാമ്യം
3. അസിസ്റ്റന്റ് ഗ്രേഡ്-II/ LDC
› അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം
› ലോവർ ഡിവിഷൻ ക്ലർക്ക്/ അസിസ്റ്റന്റ് അക്കൗണ്ടന്റായി 5 വർഷത്തെ പ്രവൃത്തിപരിചയം
› ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് പ്രാവീണ്യം
› എംഎസ് വേർഡ്, എക്സൽ, സ്പ്രെഡ്ഷീറ്റ് തുടങ്ങിയ കമ്പ്യൂട്ടർ പാക്കേജുകളിൽ പ്രവർത്തിച്ചതിന്റെ അനുഭവപരിചയം
› ഈ മേഖലകളിൽ കുറഞ്ഞത് 1-2 വർഷത്തെ പരിചയം അഭികാമ്യം
4. ലൈബ്രറി അസിസ്റ്റന്റ്
› അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം. ലൈബ്രറി സയൻസിൽ ഉള്ളബിരുദം അഭികാമ്യം
› ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് പ്രാവീണ്യം
› എംഎസ് വേർഡ്, എക്സൽ, സ്പ്രെഡ്ഷീറ്റ് തുടങ്ങിയ കമ്പ്യൂട്ടർ പാക്കേജുകളിൽ പ്രവർത്തിച്ചതിന്റെ അനുഭവപരിചയം
› ഈ മേഖലകളിൽ കുറഞ്ഞത് 2-3 വർഷത്തെ പരിചയം അഭികാമ്യം
5. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
› മിനിമം പ്ലസ് ടു പാസായിരിക്കണം
› കമ്പ്യൂട്ടർ പരിജ്ഞാനം, പ്രിന്റർ പ്രവർത്തനപരിചയം അഭികാമ്യം
CIIL Recruitment 2022: Vacancy Details
- പ്രൊജക്റ്റ് ഡയറക്ടർ: 01
- അസിസ്റ്റന്റ് ഗ്രേഡ്-I UDC : 01
- അസിസ്റ്റന്റ് ഗ്രേഡ്-II LDC : 02
- ലൈബ്രറി അസിസ്റ്റന്റ് : 01
- MTS: 01
CIIL Recruitment 2022: Age Limit Details
- പ്രൊജക്റ്റ് ഡയറക്ടർ: 65 വയസ്സ് കവിയരുത്
- അസിസ്റ്റന്റ് ഗ്രേഡ്-I UDC : 45 വയസ്സ് കവിയരുത്
- അസിസ്റ്റന്റ് ഗ്രേഡ്-II LDC : 40 വയസ്സ് കവിയരുത്
- ലൈബ്രറി അസിസ്റ്റന്റ് : 45 വയസ്സ് കവിയരുത്
- MTS: 40 വയസ്സ് കവിയരുത്
CIIL Recruitment 2022: Salary Details
- പ്രൊജക്റ്റ് ഡയറക്ടർ: 70,000/-
- അസിസ്റ്റന്റ് ഗ്രേഡ്-I UDC : 27,200/-
- അസിസ്റ്റന്റ് ഗ്രേഡ്-II LDC : 21,200/-
- ലൈബ്രറി അസിസ്റ്റന്റ് : 27,200/-
- MTS: 19,200/-
Job Locations
മലപ്പുറം ജില്ലയിലെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി - തിരൂർ
How to Apply CIIL Recruitment 2022?
- താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ https://apply.ciil.org വെബ്സൈറ്റ് മുഖാന്തരം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 മാർച്ച് 29 വരെയാണ്
- നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല
- മേൽപ്പറഞ്ഞ എല്ലാ തസ്തികകളിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തിന്റെയും സ്ഥലവും, തീയതിയും യോഗ്യരായ, ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ അറിയിക്കുന്നതാണ്.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |