RAILTEL Latest Recruitment 2022: Apply Online for 103 Apprentice Vacancies

Railtel Corporation of India Limited - Mini Ratna public sector company applications are invited from diploma/ engineering apprentice vacancies. Inter

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ ഉണ്ടെങ്കിലും കേരളത്തിലും ഒഴിവുകൾ വരുന്നുവെന്നത് ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകതയാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 4 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

Notification Details

റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. കേരളത്തിൽ എറണാകുളം ജില്ലയിൽ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 17 മുതൽ 2022 ഏപ്രിൽ 4 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

Vacancy Details

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 103 ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രെന്റിസ് ഒഴിവുകളാണ് നിലവിലുള്ളത്.

Age Limit Details

18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്ക് അപേക്ഷ നൽകാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 30 വയസ്സ് വരെയും ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കും. പ്രായപരിധി 2022 ജനുവരി 31  ന് അനുസരിച്ചായിരിക്കും കണക്കാക്കുക.

Educational Qualifications

› 4 വർഷത്തെ മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം/ മൂന്ന് വർഷത്തെ മുഴുവൻ സമയ എൻജിനീയറിങ് ഡിപ്ലോമ/ സ്ട്രീമിൽ മൊത്തം 60 ശതമാനം മാർക്കോടെ (AICTE അംഗീകരിച്ച കോളേജുകളിൽ നിന്ന്)/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ടെലികമ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇവയിൽ ഏതെങ്കിലും ശാഖകളിൽ നിന്ന് അല്ലെങ്കിൽ ഇലക്ട്രോണിക്സ് പ്രധാന ശാഖകളിൽ ഒന്നായ മറ്റേതെങ്കിലും എഞ്ചിനീയറിംഗ് വിഭാഗങ്ങൾ

Salary Details

ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രെന്റിസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14000 രൂപയും, ഡിപ്ലോമ എഞ്ചിനീയറിംഗ്  അപ്രെന്റിസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 12,000 രൂപയും ശമ്പളം ലഭിക്കുന്നതാണ്.

How to Apply?

റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് താൽപര്യവും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 4 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ഒരുവർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം.
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 4 വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs