കേരള സർക്കാറിന് കീഴിൽ സ്ഥിരമായിട്ട് ഡ്രൈവർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരം വന്നിരിക്കുകയാണ്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Notification Details
- ബോർഡ്: Kerala State Co-operative Marketing Federation Limited
- ജോലി തരം: കേരള സർക്കാർ
- കാറ്റഗറി നമ്പർ: 016/2022
- നിയമനം: സ്ഥിര നിയമനം
- ആകെ ഒഴിവുകൾ: 01
- തസ്തിക: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്- മീഡിയം / ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 28
- അവസാന തീയതി: 2022 മാർച്ച് 30
Educational Qualifications
- ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം
- മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ലൈറ്റ് മോട്ടോർ, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം, കൂടാതെ ഡ്രൈവർ ബാഡ്ജും വേണം
- ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ട് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ആയിരിക്കണം
Vacancy Details
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപന പ്രകാരം ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്- മീഡിയം / ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 1982 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
Salary Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്- മീഡിയം / ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,350 രൂപ മുതൽ 38580 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Selection Procedure
- ഒഎംആർ എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം
› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്
› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ (One time registration) നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക
› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 016/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |