തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 6ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ തുടങ്ങിയവ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Notification Details
- ബോർഡ്: Kerala Academy for Skills Excellence
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: CMD/KSID/003/2022
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 03
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 23
- അവസാന തീയതി: 2022 ഏപ്രിൽ 6
Vacancy Details
തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് വിവിധ തസ്തികകളിലായി നിലവിൽ മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ലൈബ്രേറിയൻ: 01
- അസിസ്റ്റന്റ് ലൈബ്രേറിയൻ: 01
- മെയിൽ വാർഡൻ: 01
Age Limit Details
- ലൈബ്രേറിയൻ: 40 വയസ്സ് വരെ
- അസിസ്റ്റന്റ് ലൈബ്രേറിയൻ: 40 വയസ്സ് വരെ
- മെയിൽ വാർഡൻ: 40 വയസ്സ് വരെ
Educational Qualifications
1. ലൈബ്രേറിയൻ
› ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി അതോടൊപ്പം ലൈബ്രറി ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി
› അല്ലെങ്കിൽ ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം
2. അസിസ്റ്റന്റ് ലൈബ്രേറിയൻ
› ലൈബ്രറി ഇൻഫർമേഷൻ സയൻസിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ
› ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ PG ഡിഗ്രി/ ഡിപ്ലോമ
3. പുരുഷ വാർഡൻ
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
Salary Details
- ലൈബ്രേറിയൻ: 24,520/-
- അസിസ്റ്റന്റ് ലൈബ്രേറിയൻ: 22,290/-
- മെയിൽ വാർഡൻ: 30,000/-
How to Apply?
- താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം
- അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
- ശേഷം അപേക്ഷിക്കാൻ ആരംഭിക്കുക
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അവസാനം സബ്മിറ്റ് ചെയ്ത ശേഷം സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |