Income Tax Recruitment 2022: Income Tax Inspector, Tax Assistant and Multi Tasking Assistant Vacancies

Applications are invited from meritorious sports person to the post of income tax inspector, tax assistant & multi tasking staff against the vacancies

കേന്ദ്ര ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് കീഴിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ് തുടങ്ങിയ നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

 യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 18 നകം അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

Job Details

  • സ്ഥാപനം: Income Tax Department 
  • ജോലി തരം: Central Govt 
  • നിയമനം: സ്പോർട്സ് കോട്ട 
  • ജോലിസ്ഥലം: കൊൽക്കത്ത 
  • ആകെ ഒഴിവുകൾ: 24
  • അപേക്ഷിക്കേണ്ട വിധം: പോസ്റ്റൽ 
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 5
  • അവസാന തീയതി: 2022 ഏപ്രിൽ 18

Income Tax Recruitment 2022: Vacancy Details

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക.

  1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 01
  2. ടാക്സ് അസിസ്റ്റന്റ് : 05
  3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18

Income Tax Recruitment 2022:Age Limit Details

1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 18-30

2. ടാക്സ് അസിസ്റ്റന്റ് : 18-27

3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18-25

Note: പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. മറ്റുള്ള വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Income Tax Recruitment 2022:Educational Qualification

1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് 

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

2. ടാക്സ് അസിസ്റ്റന്റ് 

• ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

• ഡാറ്റാ എൻട്രി മണിക്കൂറിൽ 8000 കീ ഡിപ്രഷൻ വേഗത ഉണ്ടായിരിക്കണം.

3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) 

ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Income Tax Recruitment 2022:Salary Details

1. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് : 9300-34,800

2. ടാക്സ് അസിസ്റ്റന്റ് : 5200-20200

3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 5200-20200

Income Tax Recruitment 2022: Sports Eligibility

› ഏതെങ്കിലും ഗെയിമുകളിൽ/ കായികരംഗത്ത് സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› ഇന്റർ സർവ്വകലാശാല ഏതെങ്കിലും കായിക/ ഗെയിമുകളിൽ ഇന്റർ സർവ്വകലാശാല ടൂർണ്ണമെന്റ്കളിൽ തങ്ങളുടെ സർവകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› അഖിലേന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന കായിക ഇനങ്ങളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.

› ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിലുള്ള ഫിസിക്കലിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ.

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Selection Procedure

› യോഗ്യരായ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും, ഉദ്യോഗാർത്ഥികൾ അതത് ടൂർണമെന്റ്കളിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

› ഷോർട്ട് ലിസ്റ്റ് ചെയ്ത വ്യക്തികളെ പ്രാക്ടിക്കൽ പരിശോധനയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്.

How to apply?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 18 ന് മുൻപ് തപാൽ വഴി അപേക്ഷിക്കുക.

➤ മുകളിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർ, അതത് കായിക ഇനങ്ങളിൽ രാജ്യത്തെയോ, സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് മത്സരിച്ച വർക്ക് മാത്രമാണ് അവസരം.

➤ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.

➤ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF --------UNDER SPORTS QUOTA"

➤ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം

The Additional Commissioner of Income Tax, Headquarters (Personnel & Establishment), Ist Floor, Room No. 14, Aayakar Bhawan, P-7, Chowringhee Square, Kolkata - 700069

➤ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ അല്ലെങ്കിൽ ദേശീയതലത്തിൽ പങ്കെടുത്ത അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.

➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs