നബാർഡ് കൺസൾട്ടൻസി സർവീസ് കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കാർഷിക, ഗ്രാമവികസന മുൻനിര കൺസൾട്ടൻസി ഓർഗനൈസേഷൻ ആണ് നബാർഡ്.
PMU വിന്റെ ഭാഗമായി കേരളത്തിലെ കൃഷി വകുപ്പ് നാബ്കോൺസിനെ സംസ്ഥാന തലത്തിൽ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ നോളജ് പാർട്ണറായി നിയമിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 25 നു മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.
Notification Details
- ബോർഡ്: NABARD Consultancy Service (NABCONS)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 9
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 18
- അവസാന തീയതി: 2022 ഫെബ്രുവരി 25
Vacancy Details
നബാർഡ് കൺസൾട്ടൻസി സർവീസ് വിവിധ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ആണ് നടുവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും അവയിലേക്ക് വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
- ടീം ലീഡർ (ബാങ്കിംഗ് എക്സ്പേർട്ട്): 01
- പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്: 01
- അഗ്രികൾച്ചർ എക്സ്പേർട്ട് : 01
- MIS എക്സ്പേർട്ട്: 01
- സോണൽ കോഡിനേറ്റർ: 05
Age Limit Details
- ടീം ലീഡർ (ബാങ്കിംഗ് എക്സ്പേർട്ട്): 55 വയസ്സ് വരെ
- പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്: 40 വയസ്സ് വരെ
- അഗ്രികൾച്ചർ എക്സ്പേർട്ട് : 40 വയസ്സ് വരെ
- MIS എക്സ്പേർട്ട്: 35 വയസ്സ് വരെ
- സോണൽ കോഡിനേറ്റർ: 30 വയസ്സ് വരെ
Educational Qualifications
1. ടീം ലീഡർ (ബാങ്കിംഗ് എക്സ്പേർട്ട്)
- എംബിഎ (ബാങ്കിംഗ് & ഫിനാൻസ്)
- ബാങ്കിംഗ് മേഖലയിൽ 20 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
2. അഗ്രികൾച്ചർ എക്സ്പേർട്ട്
- അഗ്രി ബിസിനസ് മാനേജ്മെന്റ്/ PGDM ബിരുദാനന്തര ബിരുദം
- ബന്ധപ്പെട്ട മേഖലയിൽ അഞ്ച് മുതൽ ഏഴ് വർഷം വരെ പരിചയം
3. പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്
- ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ്/ ഫുഡ് പ്രോസസിംഗ്/ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്/ മാനേജ്മെന്റ് ഡിഗ്രി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
- ബന്ധപ്പെട്ട മേഖലയിൽ അഞ്ച് മുതൽ ഏഴ് വർഷം വരെ പരിചയം
4. MIS എക്സ്പേർട്ട്
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിടെക്
- ബന്ധപ്പെട്ട പ്രോജക്ടുകളിൽ മൂന്ന് മുതൽ അഞ്ചു വർഷം വരെ പരിചയം
5. സോണൽ കോഡിനേറ്റർ
- അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ എന്നിവയിൽ പ്രൊഫഷണൽ ഡിഗ്രി
- ബന്ധപ്പെട്ട പ്രോജക്ടുകളിൽ 2 മുതൽ 2 വർഷം വരെ പരിചയം
Salary Details
- ടീം ലീഡർ (ബാങ്കിംഗ് എക്സ്പേർട്ട്): പ്രതിമാസം 1,10,400/-
- പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്: പ്രതിമാസം 73,600/-
- അഗ്രികൾച്ചർ എക്സ്പേർട്ട് : പ്രതിമാസം 55,200/-
- MIS എക്സ്പേർട്ട്: പ്രതിമാസം 36,800/-
- സോണൽ കോഡിനേറ്റർ: 49,4600/-
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ പരിശോധിക്കുക
- ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
- അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
- നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
- ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. വിവ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
- ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
- പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക