Kannur Airport Latest Recruitment 2022: Apply Online for 28 Vacancies

Kannur International Airport Limited (KIAL) applications are invited from contract basis for supervisor and Fire and Rescue operator vacancies. Intere

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് നിലവിൽ ഒഴിവുകളുള്ള  വിവിധ സൂപ്പർവൈസർ, ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഒഴിവുകൾ നികത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ തിരിയുന്ന വ്യക്തികളാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job Details 

  • ഓർഗനൈസേഷൻ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 
  • ജോലി തരം : കേന്ദ്ര സർക്കാർ 
  • വിജ്ഞാപന നമ്പർ : No.04/KAL/Rect/2021-22
  • ആകെ ഒഴിവുകൾ : 28
  • ജോലിസ്ഥലം : കണ്ണൂർ
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2022 ഫെബ്രുവരി 17
  • അവസാന തീയതി : 2022 മാർച്ച് 2
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.kannurairposrt.aero/

Vacancy Details

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലായി ആകെ 28 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

➠ സൂപ്പർവൈസർ ARFF: 03

➠ ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ/ FRO ഗ്രേഡ് I: 25

Age Limit Details

➠ സൂപ്പർവൈസർ ARFF: 45 വയസ്സ് വരെ 

➠ ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ/ FRO ഗ്രേഡ് I: 40 വയസ്സ് വരെ

  പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് അഞ്ച് വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്

Educational Qualifications

സൂപ്പർവൈസർ ARFF

› പ്ലസ് ടു പാസായിരിക്കണം
› അംഗീകൃത ട്രെയിനിങ് സെന്ററിൽ നിന്നും ICAO യിൽ BTC
› ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
› ഇന്ത്യന് റെഡ് ക്രോസ് സൊസൈറ്റി നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏതെങ്കിലും ട്രെയിനിങ് സെന്ററുകൾ
› എയർപോർട്ട് ഫയർ സർവീസിൽ 10 വർഷത്തെ പരിചയം

ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ (FRO)/ FRO ഗ്രേഡ് I

› പ്ലസ്ടു പാസായിരിക്കണം
› അംഗീകൃത ട്രെയിനിങ് സെന്ററിൽ നിന്നും ICAO യിൽ BTC
› ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
› ഇന്ത്യന് റെഡ് ക്രോസ് സൊസൈറ്റി നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏതെങ്കിലും ട്രെയിനിങ് സെന്ററുകൾ
› റോസൻബോവർ ട്രെയിനിങ്
› 6 വർഷത്തെ പരിചയം
› ഉയരം 167 സെന്റീമീറ്റർ
› മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
› നെഞ്ചളവ് 81 സെന്റീമീറ്റർ
› തൂക്കം 55 കിലോയിൽ കുറയാൻ പാടില്ല

Salary Details 

➠ സൂപ്പർവൈസർ ARFF: 42,000/-

➠ ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ/ FRO ഗ്രേഡ് I: 25,000-28,000/-

Selection Procedure

  • ഇന്റർവ്യൂ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kannurairport.aero/careers എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
  • ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
  • നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
  • ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. വിവ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
  • ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും
  • പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs