ഇന്ത്യയിലെ മുൻനിര പ്രൈവറ്റ് ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്ക് പാർട്ട് ടൈം സ്വീപ്പർ, ബാങ്ക് മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വെറും എസ്എസ്എൽസി മാത്രം വിജയിച്ച ഉദ്യോഗാർഥികൾക്ക് വരെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: ഫെഡറൽ ബാങ്ക്
- ജോലി തരം: ബാങ്കിംഗ്
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല
- തസ്തിക: ബാങ്ക് മാൻ, PTS
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 1
- അവസാന തീയതി: 2022 ഏപ്രിൽ 30
Vacancy Details
ഫെഡറൽ ബാങ്ക് പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപനം പ്രകാരം ബാങ്ക് മാൻ, പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കും ഉള്ള ഒഴിവു വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു.
Age Limit Details
ഫെഡറൽ ബാങ്കിലേക്കുള്ള ബാങ്ക് മാൻ, പാർട്ട് ടൈം സ്വീപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള പ്രായപരിധി നേടേണ്ടതുണ്ട്. ബാങ്ക് മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പിന്നോക്ക വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് 5 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്.
- ബാങ്ക് മാൻ: 18 വയസ്സിനും 20 വയസ്സിനും ഇടയിൽ
- പാർട്ട് ടൈം സ്വീപ്പർ : 35 വയസ്സിനും 55 വയസ്സിനും ഇടയിൽ
Educational Qualifications
ബാങ്ക് മാൻ
- അപേക്ഷകർക്ക് എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ബിരുദ യോഗ്യത നേടിയവർ അപേക്ഷിക്കേണ്ടതില്ല.
- കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം
പാർട്ട് ടൈം സ്വീപ്പർ
- സ്കൂൾ തലത്തിൽ ഒന്നാം ക്ലാസെങ്കിലും പഠിച്ചവരും പത്താംതരം പാസ്സാവാത്തവരും
Salary Details
ഫെഡറൽ ബാങ്ക് റിക്രൂട്ട്മെന്റ് വഴി ബാങ്ക് പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലഭിക്കുന്ന ശമ്പള സ്കെയിൽ താഴെ നൽകുന്നു.
ബാങ്ക് മാൻ
നിലവിൽ ആരംഭിക്കുന്ന അടിസ്ഥാന ശമ്പളം 14,500 രൂപയാണ് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് DA, HRA, ഹെൽത്ത് ഇൻഷുറൻസ് എന്നിവയ്ക്കും മറ്റും അർഹതയുണ്ട്
പാർട്ട് ടൈം സ്വീപ്പർ
ഉദ്യോഗാർത്ഥികൾക്ക് 4833 രൂപ മുതൽ 10,875 രൂപ വരെ മാസം ശമ്പളം ലഭിക്കും
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 30 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
Bankman Notification |
|
PTS Notification |
|
Apply Now |
|
Join Telegram Group |