ആസാം റൈഫിൾസ് നിലവിൽ ഒഴിവുകളുള്ള പോസ്റ്റുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. വനിതകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാൻ കഴിയുന്ന വിവിധ തസ്തികകളിൽ ആസാം റൈഫിൾസ് നിയമനം നടത്തും. റൈഫിൾസ് മാൻ ജനറൽ ഡ്യൂട്ടി, ഹവിൽദാർ ക്ലർക്ക്, റൈഫിൾസ് മാൻ ആർമർ, റൈഫിൾസ് മാൻ ലബോറട്ടറി അസിസ്റ്റന്റ്, ഹവിൽദാർ ഓപ്പറേഷൻ റേഡിയോ ലൈൻ തുടങ്ങിയ നിരവധി തസ്തികകളിൽ അവസരമുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് 12 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Job Details
- ബോർഡ്: Assam Rifles
- ജോലി തരം: കേന്ദ്ര സർക്കാർ
- ആകെ ഒഴിവുകൾ: 152
- തസ്തിക: റൈഫിൾസ്മാൻ ജനറൽ ഡ്യൂട്ടി, ഹവിൽദാർ ക്ലർക്ക്...
- ജോലിസ്ഥലം: ഷില്ലോങ്
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 1
- അവസാന തീയതി: 2022 മാർച്ച് 12
- റിക്രൂട്ട്മെന്റ് റാലി: 2022 മെയ് 2 മുതൽ
Vacancy Details
- റൈഫിൾ മാൻ ജനറൽ ഡ്യൂട്ടി (GD) (വനിതകൾക്കും പുരുഷന്മാർക്കും): 94
- ഹവിൽദാർ ക്ലർക്ക് (വനിതകൾ, പുരുഷന്മാർ): 04
- വാറണ്ട് ഓഫീസർ റേഡിയോ മെക്കാനിക്ക്: 04
- ഹവിൽദാർ ഓപ്പറേറ്റർ റേഡിയോ ലൈൻ: 37
- റൈഫിൾ മാൻ ആർമർ: 02
- റൈഫിൾ മാൻ ലബോറട്ടറി അസിസ്റ്റന്റ്: 01
- റൈഫിൾ മാൻ നഴ്സിംഗ് അസിസ്റ്റന്റ്: 05
- റൈഫിൾ മാൻ വാഷർ മാൻ: 04
- റൈഫിൾ മാൻ ആയ (വനിതകൾക്ക് മാത്രം): 01
Age Limit Details
Educational Qualifications
റൈഫിൾ മാൻ ജനറൽ ഡ്യൂട്ടി (GD)
ഹവിൽദാർ ക്ലർക്ക്
- ഇന്റർ മീഡിയേറ്റ് അല്ലെങ്കിൽ പ്ലസ് ടു
- കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത: 35 വാക്കുകൾ മിനിറ്റിൽ
വാറണ്ട് ഓഫീസർ റേഡിയോ മെക്കാനിക്ക്
- അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
- റേഡിയോ ടെലിവിഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്/ ഡൊമസ്റ്റിക് അപ്ലൈൻസസ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ
- പ്രാക്ടിക്കൽ അറിവ് ഉണ്ടായിരിക്കണം
ഹവിൽദാർ ഓപ്പറേറ്റർ റേഡിയോ ലൈൻ
- അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
- റേഡിയോ ആൻഡ് ടെലിവിഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 2 വർഷത്തെ ഐടിഐ
- ബന്ധപ്പെട്ട ട്രേഡിൽ പരിചയം ഉണ്ടായിരിക്കണം
റൈഫിൾ മാൻ ആർമർ
- അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
- ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും
റൈഫിൾ മാൻ ലബോറട്ടറി അസിസ്റ്റന്റ്
- അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്, ഇംഗ്ലീഷ്, ഗണിതം, സയൻസ്, ബയോളജി എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം
- ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും
റൈഫിൾ മാൻ നഴ്സിംഗ് അസിസ്റ്റന്റ്
- പത്താം ക്ലാസിൽ ഇംഗ്ലീഷ് ഗണിതം സയൻസ് ബയോളജി വിഷയങ്ങൾ പഠിച്ച് പാസായിരിക്കണം
- ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും
റൈഫിൾ മാൻ വാഷർ മാൻ
- അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
- ബന്ധപ്പെട്ട ട്രേഡിൽ പ്രാക്ടിക്കൽ അറിവുണ്ടായിരിക്കണം
റൈഫിൾ മാൻ ആയ
- അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
- ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും
ആസാം റൈഫിൾസ് സർവീസിലിരിക്കെ മരിക്കുകയും, മെഡിക്കൽ കാരണങ്ങൾ കൊണ്ട് സർവീസിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും, സേനാ അംഗങ്ങളുടെ ആശ്രിതരായ കുടുംബം, സർവീസിലിരിക്കെ കാണാതാവുകയും ചെയ്തവരുടെ കുടുംബത്തിലെ ഒരാൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. വിശദമായ വിവരങ്ങൾ അറിയുന്നതിന് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഒരു വിജ്ഞാപനം നിർബന്ധമായും വായിച്ച് മനസ്സിലാക്കുക.
Selection Procedure
- ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
- എഴുത്ത് പരീക്ഷ
- ട്രേഡ് ടെസ്റ്റ്
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- മെഡിക്കൽ പരീക്ഷ
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി യോഗ്യതകൾ പരിശോധിക്കുക
- യോഗ്യരായ അപേക്ഷകർ താഴെ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുളള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
- അപേക്ഷാ ഫോറം പൂരിപ്പിക്കുക
- പൂരിപ്പിച്ച അപേക്ഷകൾ എൻവലപ്പ് കവറിലാക്കി താഴെ നൽകിയിട്ടുളള വിലാസത്തിൽ അയക്കുക
DIRECTORATE GENERAL ASSAM RIFLES (RECRUITMENT BRANCH) LAITKOR, SHILLONG MEGHALAYA - 793 010
- അപേക്ഷകൾ 2022 മാർച്ച് 12 ന് മുൻപ് ലഭിക്കേണ്ടതാണ്
- അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്കാൻ ചെയ്ത് rectbrdgar@gmail.com എന്ന വിലാസത്തിൽ അയക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |