KSEB Latest Recruitment 2022: Apply Online for Latest 284 Technician Apprentice, Diploma Apprentice.. Vacancies

Kerala State Electricity Board Limited (KSEB) all unit invites online application from eligible graduates & diploma holders in engineering hailing fro

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) നിലവിലുള്ള 284 അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കെഎസ്ഇബിക്ക് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 14നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEB)
  • ജോലി തരം: Kerala Govt
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 284
  • ജോലിസ്ഥലം: കേരളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 27
  • അവസാന തീയതി: 2022 ഫെബ്രുവരി 14

Vacancy Details

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ 284 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഗ്രാജുവേറ്റ് അപ്രെന്റിസ്: 142
  • ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 142

Age Limit Details

അപ്രെന്റിസ്ഷിപ്പ് നിയമത്തിന് അനുസരിച്ച് ആയിരിക്കും പ്രായപരിധി

Educational Qualifications

ഗ്രാജുവേറ്റ് അപ്രെന്റിസ്

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 60% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ മുഴുവൻ സമയ ബിടെക് ഡിഗ്രി.

ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 60% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഫസ്റ്റ് ക്ലാസ്സ്‌ ഡിഗ്രി.

Job Locations

കേരളത്തിലെ പതിനാല് ജില്ലകളിലായി പരന്നുകിടക്കുന്ന കെഎസ്ഇബിയുടെ 71 ഇലക്ട്രിക്കൽ ഡിവിഷനുകളിലേക്ക് ആയിരിക്കും നിയമനങ്ങൾ ഉണ്ടായിരിക്കുക. ട്രെയിനി ആയിട്ടാണ് നിയമനം.

Salary Details

  • ഗ്രാജുവേറ്റ് അപ്രെന്റിസ്: 9000
  • ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 8000

Selection Procedure

ബിരുദതലത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം.

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • Enroll എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • തുടർന്ന് നിങ്ങൾക്ക് ഒരു എൻട്രോൾ നമ്പർ ലഭിക്കും
  • തുടർന്ന് ലോഗിൻ ചെയ്യുക
  • Establishment Request menu ക്ലിക്ക് ചെയ്യുക
  • Find Establishment ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക
  • എസ്റ്റാബ്ലിഷ്മെന്റ് പേര് സെലക്ട് ചെയ്യുക
  • KERALA STATE ELECTRICITY BOARD LIMITED PATTOM എന്ന് ടൈപ്പ് ചെയ്യുക
  • Apply ക്ലിക്ക് ചെയ്യുക
  • സബ്മിറ്റ് ചെയ്യുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs