കേരള പോലീസ് വകുപ്പ് പിഎസ്‌സി വഴി അല്ലാതെ കോസ്റ്റൽ വാർഡൻ തസ്തികയിൽ നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കേരളത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും പോലീസ് സേനയെ സഹായിക്കുന്നതിന് നിലവിൽ ഒഴിവുകൾ ഉള്ള 36 ഹോസ്റ്റൽ വാർഡൻ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം. എങ്കിലും സ്ത്രീകൾക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതായിരിക്കും.
Kerala Costal Police Recruitment 2022 Job Details
- ഓർഗനൈസേഷൻ: Kerala Police
- ജോലി തരം: Kerala Govt
- നിയമനം: താൽക്കാലികം
- പരസ്യ നമ്പർ: --
- തസ്തിക: കോസ്റ്റൽ വാർഡൻ
- ആകെ ഒഴിവുകൾ: 36
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ടവിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 2021 ഡിസംബർ 28
- അവസാന തീയതി: 2022 ജനുവരി 15
Kerala Costal Police Recruitment 2022 Vacancy Details
കോസ്റ്റൽ പോലീസ് നിലവിൽ ഒഴിവുകൾ ഉള്ള കേരളത്തിലെ 36 തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കാണ് കോസ്റ്റൽ വാർഡൻ തസ്തികയിൽ നിയമനം നടത്തുന്നത്. ഒഴിവുകളുടെ വിവരങ്ങൾ തീരദേശ പോലീസ് സ്റ്റേഷൻ, (ജില്ല), ഒഴിവുകൾ എന്നീ ക്രമത്തിൽ താഴെ നൽകുന്നു.
- അഴീക്കോട് (തൃശ്ശൂർ): 05
- മുനക്കക്കടവ് (തൃശ്ശൂർ): 08
- അഴീക്കൽ (കണ്ണൂർ): 01
- തലശ്ശേരി (കണ്ണൂർ): 04
- തൃക്കരിപ്പൂർ (കാസർഗോഡ്): 06
- ബേക്കൽ (കാസർഗോഡ്): 06
- കമ്പള (കാസർഗോഡ്): 06
Kerala Costal Police Recruitment 2022 Age Limit Details
2021 ജനുവരി മാസം ഒന്നാം തീയതി 18 വയസ്സിനും 50 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം കുറഞ്ഞവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.
Kerala Costal Police Recruitment 2022 Educational Qualifications
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം
Physical Qualifications
- പുരുഷന്മാർ 160 സെന്റീമീറ്റർ, സ്ത്രീകൾ 150 സെന്റീമീറ്റർ
- മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം. കാഴ്ചശക്തിയെ സംബന്ധിച്ച് അംഗീകൃത നേത്രരോഗ വിദഗ്ധൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- മുട്ട് തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻപല്ല്) ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ, മറ്റ് ശാരീരിക ന്യൂനതകൾ ഉള്ളവർ നിയമനത്തിന് യോഗ്യരല്ല.
- നീന്താൻ ഉള്ള കഴിവ് നിർബന്ധ യോഗ്യതയാണ്
- ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ച ഫിഷർമാൻ സർട്ടിഫിക്കറ്റ്, 15ഈ വർഷത്തെ നേറ്റിവിറ്റി (ഫിഷറീസ് വില്ലേജ്) സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്/ തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം ലഭ്യമാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റുകളുടെ അസ്സലും റേഷൻകാർഡ്/ ഇലക്ഷൻ ഐഡി/ ആധാർ കാർഡ് എന്നിവയിലേതെങ്കിലും ഒന്നിന്റെയും അസ്സലും ഹാജരാകാത്ത വരെ റിക്രൂട്ട്മെന്റിൽ പങ്കെടുപ്പിക്കുന്നതല്ല.
താഴെപ്പറയുന്ന പ്രാഥമിക പരീക്ഷ നിർബന്ധമായും പാസായിരിക്കണം
- 300 മീറ്റർ ഫ്രീ സ്റ്റെൽ നീന്തൽ: പുരുഷന്മാർ 8 മിനുട്ട് (സ്ത്രീകൾ 10 മിനുട്ട്)
- 50 മീറ്റർ നീന്തൽ (നീന്തൽ അറിയാത്ത ഒരു വ്യക്തിയെ വഹിച്ചുകൊണ്ട്): പുരുഷന്മാർ 4 മിനുട്ട് (സ്ത്രീകൾ 5 മിനുട്ട്
- 4 കിലോ ഭാരം വഹിച്ചു കൊണ്ട് വെള്ളത്തിൽ പൊങ്ങി കിടക്കണം: പുരുഷന്മാർ 3 മിനിറ്റ് (സ്ത്രീകൾ രണ്ട് മിനിറ്റ്)
താഴെ നൽകിയിട്ടുള്ള 7 എണ്ണത്തിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം
പുരുഷന്മാർ
- 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
- ഹൈജമ്പ്: 1.32 മീറ്റർ
- ലോങ്ങ് ജമ്പ്: 4.572 മീറ്റർ
- ഷോട്ട് പുട്ട്: 6.096 മീറ്റർ
- ക്രിക്കറ്റ് ബോൾ ത്രോ: 6.096 മീറ്റർ
- റോപ്പ് ക്ലൈംബിംഗ്: 3.658 മീറ്റർ
- പുൾ അപ്പ് & ചിന്നിങ്: 8 തവണ
സ്ത്രീകൾ
- 100 മീറ്റർ ഓട്ടം: 17 സെക്കൻഡ്
- ഹൈജമ്പ്: 1.06 മീറ്റർ
- ലോങ്ങ് ജമ്പ്: 3.05 മീറ്റർ
- ഷോട്ട് പുട്ട്: 4.88 മീറ്റർ
- ക്രിക്കറ്റ് ബോൾ ത്രോ: 14 മീറ്റർ
- ഷട്ടിൽ റൈസ് (4×25): 14 മീറ്റർ
- 200 മീറ്റർ ഓട്ടം: 8 തവണ
Kerala Costal Police Recruitment 2022 Salary Details
- തിരഞ്ഞെടുക്കപ്പെട്ടാൽ 18900 രൂപ മാസം ശമ്പളം ലഭിക്കുന്നതാണ്.
- തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ ബോണ്ട് കെട്ടി വയ്ക്കേണ്ടതാണ്
- പരിശീലന കാലയളവിൽ പ്രസ്തുത പ്രതിമാസ വേതനം ലഭിക്കുന്നതാണ്
Kerala Costal Police Recruitment 2022 Selection Procedure
സംസ്ഥാന പോലീസ് മേധാവി നിയോഗിക്കുന്ന സെക്ഷൻ കമ്മിറ്റി സെലക്ഷൻ ട്രയൽ നടത്തി അർഹരെന്നു കാണുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും മെഡിക്കൽ ടെസ്റ്റ് കൂടി പാസാക്കുന്നതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതാണ്.
How to Apply Kerala Costal Police Recruitment 2022?
🗨️ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക പ്രിന്റ് ഔട്ട് എടുക്കുക.
🗨️ പൂരിപ്പിച്ച അപേക്ഷ ഫോറവും പ്രായം, വിദ്യാഭ്യാസ യോഗ്യത, ഫിഷർമാൻ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, സ്വഭാവ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്/ പാസ്പോർട്ട്/ ആധാർ കാർഡ് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പോലീസ് ആസ്ഥാനത്ത് 2022 ജനുവരി 15 വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ
ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കോസ്റ്റൽ പോലീസ്, കോസ്റ്റൽ പോലീസ് ഹെഡ് കോട്ടേഴ്സ്, മറൈൻഡ്രൈവ്, എറണാകുളം ജില്ല, പിൻ കോഡ് - 682031
എന്ന വിലാസത്തിൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.
🗨️ പൂർണ്ണമായ യോഗ്യത ഇല്ലാത്തവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല
🗨️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം വായിക്കാൻ ആവശ്യപ്പെടുന്നു
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |