CFRI Recruitment 2021: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന നാഷണൽ അഗ്രികൾച്ചറൽ ഇന്നൊവേഷൻ ഫണ്ട് പ്രോജക്റ്റിന്റെ ഭാഗമായി നിലവിലുള്ള യങ് പ്രൊഫഷണൽ ഒഴിവിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
2022 ജനുവരി 26 വരെ ഇ-മെയിൽ വഴി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ
Job Details
- ഓർഗനൈസേഷൻ : Central Marine fisheries Research Institute
- പോസ്റ്റ് : യങ് പ്രൊഫഷണൽ
- ജോലി തരം : Central Govt Jobs
- റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
- ജോലിസ്ഥലം : കൊച്ചി
- അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി : 20.01.2022
- അവസാന തീയതി : 2022 ജനുവരി 26
- ഇന്റർവ്യൂ തീയതി: 2022 ജനുവരി 28
Age Limit Details
21 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിക്ക് 01.01.2022ന് 45 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
- കെമിസ്ട്രി അല്ലെങ്കിൽ കെമിക്കൽ സയൻസിൽ ബിരുദം, അതോടൊപ്പം കെമിക്കൽ/ കെമിസ്ട്രി ലബോറട്ടറികളിലെ ഗവേഷണത്തിൽ പരിചയം.
- ഉദ്യോഗാർത്ഥിക്ക് ക്രോമാറ്റോഗ്രാഫിക്/ സ്പെക്ട്രോസ്കോപ്പിക് ടെക്നിക്കുകളിൽ അനുഭവ പരിചയം ഉണ്ടായിരിക്കണം
- അഭിലഷണീയമായ യോഗ്യത: കെമിസ്ട്രി/ ഓർഗാനിക് കെമിസ്ട്രി/ കെമിക്കൽ സയൻസിലെ ശാസ്ത്രീയ വിശകലനത്തിന്റെ അടിസ്ഥാനപരവും പ്രായോഗികവുമായ അറിവ്. പേറ്റന്റ് ഡ്രാഫ്റ്റിംഗ്/ അപ്ലിക്കേഷൻ/ IPb തിരയൽ എന്നിവയിൽ അറിവ് വിവിധ ഡാറ്റാ ബേസുകൾ.
Salary Details
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി യങ് പ്രൊഫഷണൽ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 25,000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.
Selection Procedure
ഓൺലൈൻ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക
How To Apply?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജനുവരി 26 വൈകുന്നേരം അഞ്ചുമണി വരെ ഇ-മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.
› ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ itmucmfri@gmail.com എന്ന ഈമെയിലിൽ അയക്കുക.
› അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യരായ വ്യക്തികളെ 2022 ജനുവരി 28 ന് നടത്തപ്പെടുന്ന ഓൺലൈൻ അഭിമുഖത്തിന് വേണ്ടി പരിഗണിക്കും.
› അഭിമുഖത്തിന്റെ കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് അവരുടെ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുന്നതാണ്.
› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിച്ചറിയുക.
Notification |
|
Apply Now |
Click here |
Official Website |
|
Join Telegram Group |