CISF Recruitment 2022: Apply offline for 249 Head Constable Vacancies

CISF Recruitment 2022: applications are invited from male and female citizen of India fill up 249 vacancies of head constable general duty Central ind

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഹെഡ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കായിക മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2022 മാർച്ച് 30ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

CISF Recruitment 2022 Job Details

🏅 ഓർഗനൈസേഷൻ: Central industrial security force (CISF)
🏅 ജോലി തരം: കേന്ദ്ര സർക്കാർ
🏅 നിയമനം: സ്പോർട്സ് ക്വാട്ട 
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: ഹെഡ്കോൺസ്റ്റബിൾ 
🏅 ആകെ ഒഴിവുകൾ: 249
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
🏅 അപേക്ഷിക്കേണ്ട തീയതി: 20.12.2021
🏅 അവസാന തീയതി: 30.03.2022

CISF Recruitment 2022: Vacancy Details

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) 249 ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

CISF Recruitment 2022: Age Limit Details

  • 18 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം
  • 02.08.1998 നും 01.08.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിനും, ഒബിസി വിഭാഗക്കാർക്ക് 3 വയസിന്റെയും ഇളവ് ലഭിക്കുന്നതാണ്.

CISF Recruitment 2022: Educational Qualifications

ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസ് ആയിരിക്കണം. അതോടൊപ്പം സംസ്ഥാന/ ദേശീയ/ അന്താരാഷ്ട്ര തലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനങ്ങളിൽ മത്സരിച്ചവർ ആയിരിക്കണം.

Physical

 ഉയരം

  • പുരുഷന്മാർക്ക് 167 സെന്റീമീറ്റർ
  • സ്ത്രീകൾക്ക് 153 സെന്റീമീറ്റർ

 ചെസ്റ്റ്

  • പുരുഷൻ: 81-86 സെന്റീമീറ്റർ

 ഉയരം (ST വിഭാഗം)

  • പുരുഷൻ 160 സെന്റീമീറ്റർ
  • സ്ത്രീകൾ: 153 സെന്റീമീറ്റർ

CISF Recruitment 2022: Salary Details

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും.

CISF Recruitment 2022: Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  •  പട്ടികജാതി/ പട്ടികവർഗ്ഗ/ വനിതാ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
  • ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ പോസ്റ്റൽ ഓർഡർ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം

CISF Recruitment 2022: Selection Procedure

  • ഫിസിക്കൽ പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ട്രയൽ ടെസ്റ്റ് & വൈദഗ്ധ്യ പരീക്ഷ

How to Apply CISF Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർഥികൾ തപാൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
  • അപേക്ഷാഫോറം താഴെ നൽകിയിട്ടുണ്ട് അത് പ്രിന്റ് ഔട്ട് എടുക്കുക
  • ഓരോ കായിക ഇനത്തിനും കഴിവ് തെളിയിച്ചവർക്ക് അപേക്ഷിക്കാൻ വ്യത്യസ്ത വിലാസങ്ങൾ ആണ്. അപേക്ഷ അയക്കാൻ ഉള്ള വിലാസം അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.
  • അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തേണ്ടതാണ്.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs