ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും വേഗത്തിൽ വളരുന്ന 15 തൊഴിൽ മേഖലകളുടെ പട്ടിക ഇപ്പോൾ പ്രമുഖ നെറ്റ്‌വർക്കായ ലിങ്ക്ഡ് ഇൻ പുറത്തിറക്കി. 2017 ജനുവരി മുതൽ 2021 ജൂലൈ വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ Linked in വിവിധ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ സയൻസ് ടീം വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. ഈ സർവ്വേ റിപ്പോർട്ട് മനസ്സിലാക്കി നിങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി അവ തിരഞ്ഞെടുക്കാൻ ഈ ലേഖനം ഉപകരിക്കും.
അതിവേഗം വളരുന്ന 15 തൊഴിൽ മേഖലകൾക്ക് വേണ്ട സ്കില്ലുകൾ ഏതൊക്കെ എന്നും മികച്ച ജോലി ലഭിക്കാനുള്ള ശരാശരി പ്രവൃത്തിപരിചയം എത്ര വർഷം ആണെന്നും വിദൂരത്തു നിന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) സാധ്യത എത്രയെന്നും ഈ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.
1. അഫിലിയേറ്റ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്/ ഡിജിറ്റൽ മാർക്കറ്റിങ്
ഒരു കമ്പനിയുടെ ഉൽപ്പന്നം വാങ്ങുന്നതിന് നിങ്ങൾ മറ്റൊരാളെ റഫർ ചെയ്യുന്ന പ്രക്രിയ ആണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. ഇങ്ങനെ റഫർ ചെയ്ത് ആരെങ്കിലും ഉൽപ്പന്നം വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് കുറച്ച് കമ്മീഷൻ നൽകുന്നു ഇതിനെയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മാർക്കറ്റിംഗ് എന്താണോ അത് തന്നെ ഓൺലൈനായി ചെയ്യുന്നതിനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് വിളിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ മെച്ചം എന്തെന്നുവെച്ചാൽ നമ്മുടെ സാധനങ്ങൾ സേവനങ്ങൾ എന്നിവ വാങ്ങാൻ അല്ലെങ്കിൽ അതിനെ കുറിച്ച് അറിയാൻ താല്പര്യമുള്ളവരിലേക്ക് മാത്രം മാർക്കറ്റിംഗ് പ്രവർത്തികൾ കേന്ദ്രീകരിക്കാൻ സാധിക്കും എന്നുള്ളതാണ്.
- ഇത് 72.5% ആണുങ്ങളും 27.5 സ്ത്രീകളും ചെയ്യുന്നുവെന്നാണ് കണക്ക്
2. സൈറ്റ് റിലയബിലിറ്റി എൻജിനീയർ
കമ്പനി സിസ്റ്റത്തിന് ഉറപ്പും കാര്യക്ഷമതയും വർദ്ധിപ്പിക്കാനുള്ള ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയറുകൾ കണ്ടെത്തുക എന്നുള്ളതാണ് സൈറ്റ് റിലയബിലിറ്റി എൻജിനീയർമാരുടെ ജോലി.
› സ്കില്ലുകൾ സൈറ്റ് റിലയബിലിറ്റി, ക്യൂബർനെറ്റിസ്, ആമസോൺ വെബ് സർവീസ്
› 5 വർഷത്തെ അനുഭവ പരിചയം കൂടി ഉണ്ടെങ്കിൽ വളരെയധികം ജോലി സാധ്യതയുള്ള മേഖലയാണിത്
- ഇന്ത്യയിൽ ഇത് 81.8% ആണുങ്ങളും 47.2% സ്ത്രീകളും ചെയ്യുന്നു
3. മോളിക്കുലർ ബയോളജിസ്റ്റ്
കോശങ്ങളും അവയുടെ പ്രവർത്തനവും സ്വഭാവവും സംബന്ധിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്നവർ. കോവിഡ് വന്നതിനുശേഷവും ഈ മേഖലയിൽ തൊഴിൽ സാധ്യത വളരെയധികം വർധിച്ചു.
› സ്കില്ലുകൾ: ഡിഎൻഎ എക്സ്ട്രാക്ഷൻ, മോളികുലർ ബയോളജി, പോളിമെറേസ് ചെയിൻ റിയാക്ഷൻ
› ജോലി ലഭിക്കാനുള്ള ശരാശരി അനുഭവ പരിചയവും 2 മുതൽ 3 വർഷം വരെ
4. വെൽനെസ് സ്പെഷ്യലിസ്റ്റ്
കമ്പനികളിൽ ജീവനക്കാരുടെ ഫിറ്റ്നസ് ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ പിന്തുണയും പരിശീലനവും നൽകുക എന്നുള്ളതാണ് വെൽനെസ്സ് സ്പെഷലിസ്റ്റ് മാരുടെ ജോലി.
› ജോലി ലഭിക്കാനുള്ള ശരാശരി അനുഭവപരിചയം : 5-6 വർഷം വരെ
5. യൂസർ എക്സ്പീരിയൻസ് റിസർച്ചർ
ഒരു കമ്പനിയുടെ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ, പെരുമാറ്റങ്ങൾ, മുൻഗണനകൾ മനസ്സിലാക്കി ബിസിനസ് തന്ത്രങ്ങൾ മനസ്സിലാക്കി കമ്പനിക്ക് നിർദ്ദേശിക്കുക എന്നുള്ളതാണ് ഇവരുടെ ജോലി.
› ഈ ജോലി നേടുന്നതിന് യൂസബിലിറ്റി ടെസ്റ്റിംഗ്, യൂസർ എക്സ്പീരിയൻസ് (UX), വയർ ഫ്രമിങ് സ്കില്ലുകൾ എന്നിവ നേടിയെടുക്കാൻ ശ്രദ്ധിക്കുക.
› വിദൂരത്തു നിന്ന് ജോലി ലഭിക്കാനുള്ള സാധ്യത 14%
› പ്രവർത്തിപരിചയം: 4.6 വർഷം
6. മെഷീൻ ലേണിങ് എൻജിനീയർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾ ഉപയോഗിച്ച് കമ്പനിയുടെ സിസ്റ്റത്തെ കൂടുതൽ കാര്യക്ഷമമാക്കുക എന്നുള്ളതാണ് മെഷീൻ ലേണറുടെ ജോലി.
› ജോലി ലഭിക്കാൻ വേണ്ട സ്‌കില്ലുകൾ: ഡീപ്പ് ലേണിങ്, മെഷീൻ ലേണിങ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്
› വിദൂരത്തു നിന്ന് ജോലി ലഭിക്കാനുള്ള സാധ്യത: 10.7%
› പ്രവൃത്തിപരിചയം 3വർഷം
7. റിക്രൂട്ട്മെന്റ് അസോസിയേറ്റ്
മികച്ച ഉദ്യോഗാർത്ഥികളെ കമ്പനികളിലേക്ക് ആകർഷിക്കുകയും റിക്രൂട്ട്മെന്റ് നടപടികൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇവരുടെ ജോലി.
› സ്കില്ലുകൾ: റിക്രൂട്ടിംഗ്, സ്ക്രീനിങ്, സോഴ്സിംഗ്
› വിദൂര ജോലി സാധ്യത: 2%
› പ്രവൃത്തിപരിചയം 3.1 വർഷം
8. ഡേറ്റ സയന്റിസ്റ്റ്
കൂടിയ അളവിലുള്ള ഡേറ്റകളെ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ അപഗ്രഥിച്ച് നിഗമനത്തിൽ എത്തുക എന്നതാണ് ഡേറ്റ് സയന്റിസ്റ്റ്മാരുടെ ജോലി
› ആവശ്യമായ സ്കിൽ: ഡാറ്റാ സയൻസ്, മെഷീൻ ലേർണിങ്, പൈത്തൺ
› വിദൂര ജോലി സാധ്യത: 12.4%
› പ്രവർത്തിപരിചയം 4.5 വർഷം
9. ചീഫ് ലീഗൽ ഓഫീസർ
കമ്പനിയുടെ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാന ജോലി. കമ്പനിക്ക് ഉണ്ടാവുന്ന നിയമപരമായ കുറക്കുക.
› ആവശ്യമായ സ്കിൽ: ലീഗൽ അഡ്വൈസ്, ടീം മാനേജ്മെന്റ്, കോർപ്പറേറ്റ് നിയമം
› വിദൂര ജോലി സാധ്യത: 2.1%
› പ്രവർത്തിപരിചയം 3.7 വർഷം
10. ഇ-ബിസിനസ്സ് മാനേജർ
ജോലി ചെയ്യുന്ന കമ്പനിയുടെ ഈ കൊമേഴ്സ് മേഖല ശക്തിപ്പെടുത്തുകയും കച്ചവടം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാന ജോലി.
› ആവശ്യമായ സ്കിൽ: ബിസിനസ് ഡെവലപ്മെന്റ് ടീം, ഇ-ബിസിനസ്, ടീം മാനേജ്മെന്റ്
› വിദൂര ജോലി സാധ്യത: 93.6%
› പ്രവർത്തിപരിചയം 5.2 വർഷം
11. ബാക്ക് എൻഡ് ഡെവലപ്പർ
സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നതിന് പിന്നിലെ കോഡ് വികസിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക.
› ആവശ്യമായ സ്കിൽ: Node.js, ജാവ സ്ക്രിപ്റ്റ്, MongoDB
› വിദൂര ജോലി സാധ്യത: 28.5%
› പ്രവൃത്തിപരിചയം 2.7 വർഷം
12. മീഡിയ ബയർ
കമ്പനിയെ പരമാവധി പ്രമോട്ട് ചെയ്യുക, വിവിധ വാർത്താവിനിമയ സംവിധാനങ്ങളിൽ കമ്പനിയുടെ പരസ്യം നൽകുക, മാർക്കറ്റിംഗ് ക്യാമ്പയിനുകൾ വികസിപ്പിക്കുക, പരസ്യങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തുക.
› സ്കിൽ: അഫിലിയേറ്റ് മാർക്കറ്റിംഗ്, ഓൺലൈൻ അഡ്വർടൈസിങ്, മീഡിയ ബയിങ്
› ജോലി സാധ്യത: 29.8%
› ശരാശരി പ്രവർത്തി പരിചയം 3 വർഷം
13. സ്ട്രാറ്റജി അസോസിയേറ്റ്
വിവിധ ഡേറ്റ സ്രോതസ്സുകൾ വിലയിരുത്തി കമ്പനിയുടെ മുൻഗണനകൾ, തന്ത്രങ്ങൾ എന്നിവ നിശ്ചയിക്കുക എന്നുള്ളതാണ് പ്രധാന ജോലി
› സ്കിൽ: മാർക്കറ്റ് റിസർച്ച്, ഫിനാൻഷ്യൽ മോഡലിംഗ്, സ്ട്രാറ്റജി
› വിദൂര ജോലി സാധ്യത: 3.9%
› ശരാശരി പ്രവർത്തിപരിചയം 2.3 വർഷം
14. ബിസിനസ് ഡെവലപ്മെന്റ് റിപ്രെസെൻെററ്റിവ്
യോജിച്ച ഉപയോക്താക്കളെ കണ്ടെത്തി ബിസിനസ് വർദ്ധിപ്പിക്കുക. പല കമ്പനികളും ഇത് കമ്പനിയുടെ തുടക്കത്തിൽ ചെയ്യുന്ന ജോലിയാണ്.
› സ്കിൽ: ഇൻസൈഡ് സെയിൽസ്, ലീഡ് ജനറേഷൻ
› വിദൂര ജോലി സാധ്യത: 28%
› ശരാശരി പ്രവർത്തി പരിചയം 3.1 വർഷം
15. സർവീസ് അനലിസ്റ്റ്
കമ്പനിയുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട് ടെൻഡറുകൾ, റിപ്പോർട്ടുകൾ എന്നിവ വിലയിരുത്തുക എന്നുള്ളതാണ് പ്രധാന ജോലി.
› സ്കിൽ: ഇൻസിഡന്റ് മാനേജ്മെന്റ്, ടീം മാനേജ്മെന്റ്
› വിദൂര ജോലി സാധ്യത: 1%
› ശരാശരി പ്രവർത്തി പരിചയം 3.4 വർഷം