Niyukthi Job Fest 2021-22: Niyukthi Kerala Jib Fair Registration Procedure

കേരളത്തിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾക്ക് കീഴിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ ഉള്ളവർക്കും അവസരം ഉണ്ടായിരിക്കുന

കേരളത്തിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൾക്ക് കീഴിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ ഉള്ളവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. 2021 ഡിസംബർ 11ന് തുടങ്ങുന്ന തൊഴിൽ മേള 2021 ഡിസംബർ 22 വരെ നീണ്ട് നിൽക്കും. മെഗാ ജോബ് ഫെയർ വഴി ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നത് നൂറിലേറെ തൊഴിൽ ദായകരാണ്. 2021 ഡിസംബർ 11  ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ആദ്യ തൊഴിൽ മേള നടക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനുള്ള ലിങ്ക് താഴെ നൽകുന്നു.

നിയുക്തി തൊഴിൽമേള യുടെ ലക്ഷ്യങ്ങൾ!

നിലവിൽ ഒരു ജോലി ഇല്ലാത്തവർക്കും തൊഴിൽ പരിചയം ഉള്ളവർക്കും ഒരുപോലെ ജോലി ലഭിക്കാൻ സഹായകരമാകും. നിലവിൽ ജോലി ഇല്ലാത്തവർക്ക് ജോലി ലഭ്യമാക്കുക എന്നതുകൂടി നിയുക്തി തൊഴിൽമേള യുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. എൻജിനീയറിങ് ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ടെക്സ്റ്റൈൽസ്, സെയിൽസ് & മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും.

ആർക്കെല്ലാം തൊഴിൽ മേളയിൽ പങ്കെടുക്കാം?

എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ ഐ.ടി.ഐ, ഡിപ്ലോമ ബി.ടെക്ക് തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. നിലവിൽ ജോലി ഇല്ലാത്തവർ പരമാവധി പ്രയോജനപ്പെടുത്തുക.

എങ്ങനെ തൊഴിൽ മേളയിൽ പങ്കെടുക്കാം?

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എംപ്ലോയബിലിറ്റി സെന്ററിലോ നേരത്തെ പേര് രജിസ്റ്റർ ചെയ്തവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽപേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സംസ്ഥാനത്ത് എവിടെയും സംഘടിപ്പിക്കുന്ന ചെറുതും വലുതുമായിട്ടുള്ള തൊഴിൽ മേഖലകളിൽ പങ്കെടുക്കാൻ സാധിക്കും. മെഗാ ജോബ് ഫെയറിനോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാനും അവസരമൊരുക്കും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന്  250 രൂപയാണ് ഫീസ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് പ്രത്യേക ഫീസ് ആരിൽനിന്നും  വാങ്ങുന്നില്ല.
  • ഉദ്യോഗാർഥികൾക്ക് വേണ്ട യോഗ്യതയും തൊഴിൽ പരിചയവും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഈമെയിൽ ഐഡി, പാസ്സ്‌വേർഡ്, സിനിമ നൽകി രജിസ്റ്റർ ചെയ്യുക 
  • ഓരോ ജില്ലകളിലും വ്യത്യസ്ത തീയതികളിലാണ് തൊഴിൽ മേള നടക്കുന്നത്
  • ഓരോ ജില്ലയിലെയും തൊഴിൽ മേള നടക്കുന്ന തീയതിയും സ്ഥലവും ഫോൺ നമ്പറും താഴെ നൽകുന്നു (ഈ ഫോൺ നമ്പറുകളിൽ വിളിച്ച് ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക)

Niyukthi Job Fest 2021

എറണാകുളം ഫെസ്റ്റ് 11/12/2021
സ്ഥലം: സെന്റ് പോൾസ് കോളേജ് കളമശ്ശേരി 04936 202534

തിരുവനന്തപുരം ഫെസ്റ്റ് 11/12/2021
സ്ഥലം: യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്ങ്, കാര്യവട്ടം 0471 2476713

പാലക്കാട് ഫെസ്റ്റ്: 11/12/2021
സ്ഥലം: ഗവൺമെന്റ് വിക്ടോറിയ കോളേജ്, പാലക്കാട് 0491 2505204

കൊല്ലം ഫെസ്റ്റ് 18/12/2021
സ്ഥലം: ഫാത്തിമ മാതാ നാഷണൽ കോളേജ്,  കൊല്ലം 0474 2746789

കോഴിക്കോട് ഫെസ്റ്റ് 18/12/2021
സ്ഥലം: നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 0495 2370179

കോട്ടയം ഫെസ്റ്റ് 18/12/2021
സ്ഥലം: CMS കോളേജ് കോട്ടയം 0481 2560413

തൃശ്ശൂർ ഫെസ്റ്റ് 22/12/2021
സ്ഥലം: സെന്റ് തോമസ് കോളേജ് തൃശൂർ 0487 2331016

മലപ്പുറം ഫെസ്റ്റ് 22/12/2021
Ma'din പോളിടെക്നിക് കോളേജ് മലപ്പുറം 0483 2734904

പത്തനംതിട്ട ഫെസ്റ്റ് 21/12/2021
MACFAST കോളേജ്, തിരുവല്ല 0468 2222745

കാസർഗോഡ് ഫെസ്റ്റ് 08/01/2022
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് 0499 4255582

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs