സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് സ്റ്റെനോഗ്രാഫർ, ഹവിൽദാർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഡിസംബർ 31ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
🏅 ഓർഗനൈസേഷൻ: The Chief Commissioner of Central Excise, Chennai Zone
🏅 ജോലി തരം: Central Govt
🏅 നിയമനം: സ്പോർട്സ് ക്വാട്ട
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 19
🏅 ജോലിസ്ഥലം: ചെന്നൈ
🏅 അപേക്ഷിക്കേണ്ടവിധം: പോസ്റ്റ് ഓഫീസ്
🏅 അപേക്ഷിക്കേണ്ട തീയതി: 04.12.2021
🏅 അവസാന തീയതി: 31.12.2021
Vacancy Details
കേന്ദ്ര എക്സൈസ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മേഖല വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 01
- ഹവിൽദാർ: 03
- സ്റ്റെനോഗ്രാഫർ ഗ്രേഡ് -II: 02
- ടാക്സ് അസിസ്റ്റന്റ്: 13
Age Limit Details
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 18-27 വയസ്സ് വരെ
- ഹവിൽദാർ: 18-27 വയസ്സ് വരെ
- സ്റ്റെനോഗ്രാഫർ ഗ്രേഡ് -II: 18-27 വയസ്സ് വരെ
- ടാക്സ് അസിസ്റ്റന്റ്: 18-27 വയസ്സ് വരെ
Educational Qualifications
1. മൾട്ടി ടാസ്കിങ് സ്റ്റാഫ്
അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
2. ഹവിൽദാർ
- എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ശാരീരിക യോഗ്യത കുറഞ്ഞത്👇
- പുരുഷന്മാർക്ക് 157.5 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം, നെഞ്ചളവ് 81 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം.
- സ്ത്രീകൾക്ക് 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം, തൂക്കം 48 കിലോഗ്രാം
3. സ്റ്റെനോഗ്രാഫർ
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കമ്പ്യൂട്ടറിൽ ടൈപ്പിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം (ഇംഗ്ലീഷിലും ഹിന്ദിയിലും)
4. ടാക്സ് അസിസ്റ്റന്റ്
- അംഗീകൃത സർവകലാശാലയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
- ഒരു മണിക്കൂറിൽ 8000 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
Salary Details
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 18,000-56,900/-
- ഹവിൽദാർ: 18,000-56,900/-
- സ്റ്റെനോഗ്രാഫർ ഗ്രേഡ് -II: 25,500-81,100/-
- ടാക്സ് അസിസ്റ്റന്റ്: 25,500-81,100/-
Sports Eligibility
സ്പോർട്സ് മേഖലയിൽ കഴിവ് തെളിയിച്ച വർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുക. മറ്റുള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- അന്താരാഷ്ട്ര തലത്തിൽ ഏതെങ്കിലും കായിക ഇനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
- ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഏതെങ്കിലും കായിക ഇനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
- ഇന്റർ സർവകലാശാല ടൂർണമെന്റുകളിൽ പങ്കെടുത്തവർ
- താഴെ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ പ്രതിനിധീകരിച്ചവർ ആയിരിക്കണം
- ക്രിക്കറ്റ് (പുരുഷന്മാർ)
- ഫുട്ബോൾ (പുരുഷന്മാർ)
- ഹോക്കി (പുരുഷന്മാർ)
- കബഡി (പുരുഷന്മാർ)
- വോളിബോൾ (പുരുഷന്മാർ)
- അത്‌ലറ്റിക്സ് (വനിതകൾ)
How to Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
The Additional Commissioner -CCA, Office of the Principal Chief Commissioner of GST & Central Excise, Tamil Nadu & Puducherry Zone, Chennai, GST BHAWAN 26/1 Mahatma Gandhi Road, Nungambakkam Chennai 600 034
- യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
- അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി മുകളിൽ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
- അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അയക്കാവുന്നതാണ്
- 2021 ഡിസംബർ 31 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |