കുടുംബശ്രീ കേരളത്തിലെ എല്ലാ ജില്ലകളിലേയും റിസോഴ്സ് പേഴ്സൺ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സി ഡി എസ്സുകളെ അടുത്ത 3 വർഷം കൊണ്ട് മാതൃക സിഡിഎസ്സുകളാക്കി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രസ്തുത പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നതിന് കുടുംബശ്രീ പരിശീലന ടീം അംഗങ്ങളിൽ നിന്നും യോഗ്യരായ ആളുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
🏅 ഓർഗനൈസേഷൻ: Kudumbashree
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: 58/M/2019/KSHO
🏅 തസ്തിക: റിസോഴ്സ് പേഴ്സൺ
🏅 ആകെ ഒഴിവുകൾ: 34
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: പോസ്റ്റ് ഓഫീസ് വഴി
🏅 അപേക്ഷിക്കേണ്ട തീയതി: 20.11.2021
🏅 അവസാന തീയതി: 14.12.2021
Vacancy Details
കുടുംബശ്രീ കേരളത്തിലെ മുഴുവൻ ജില്ലകളിലുമായി റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് 34 ഒഴിവുകളാണ് ഉള്ളത്. ഓരോ ജില്ലയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ കോളത്തിൽ നൽകുന്നു.
തിരുവനന്തപുരം |
2 |
കൊല്ലം |
2 |
പത്തനംതിട്ട |
3 |
ആലപ്പുഴ |
2 |
കോട്ടയം |
2 |
ഇടുക്കി |
3 |
എറണാകുളം |
3 |
തൃശ്ശൂർ |
3 |
പാലക്കാട് |
3 |
മലപ്പുറം |
3 |
കോഴിക്കോട് |
3 |
വയനാട് |
1 |
കണ്ണൂർ |
2 |
കാസർഗോഡ് |
2 |
Age Limit Details
റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് പരമാവധി 50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. പിന്നോക്ക വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സംവരണം ഉണ്ടായിരിക്കുന്നതാണ്.
Educational Qualifications
ബിരുദം/ ബിരുദാനന്തര ബിരുദം (സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും) സാമൂഹിക വികസന മേഖലകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
Salary Details
ഒരു ദിവസം 1000/- രൂപയാണ് ഓണറേറിയം ഇനത്തിൽ റിസോഴ്സ് പേഴ്സൺ (R.P) മാർക്ക് ലഭിക്കുക. കൂടാതെ യഥാർത്ഥ യാത്രാബത്തയും ലഭിക്കുന്നതാണ്. മാസത്തിൽ 15 ദിവസം ആയിരിക്കും ആർമാർക്ക് ജോലി ചെയ്യേണ്ടി വരിക.
Selection Procedure (തിരഞ്ഞെടുപ്പ് പ്രക്രിയ)
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുക്കുന്നത്.
റിസോഴ്സ് പേഴ്സൺ ഉത്തരവാദിത്തങ്ങൾ!!
- സംസ്ഥാന/ ജില്ലാ മിഷനുകൾ മാതൃക സിഡിഎസ്സുമായി ബന്ധപ്പെട്ട് നിർദേശിക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.
- എല്ലാവർഷവും റിസോഴ്സ് പേഴ്സമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർന്നുള്ള വർഷങ്ങളിൽ ചുമതലകൾ നൽകുക
How to Apply?
- താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. ശേഷം അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക.
- അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കേണ്ടതാണ്.
- അതാത് ജില്ലയിലെ സ്ഥിരതാമസ കാർക്ക് നിയമനത്തിന് മുൻഗണന ലഭിക്കും
എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റിഹാബിലിറ്റേഷൻ ബിൽഡിങ്, ചാലക്കുഴി ലൈൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം. 11
- അപേക്ഷകൾ 2021 ഡിസംബർ പതിനാലാം തീയതിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്.
- കുടുംബശ്രീ പരിശീലന ടീമംഗം ആണെങ്കിൽ അത് സംബന്ധിച്ച് ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ സാക്ഷ്യപത്രം ഇതോടൊപ്പം സമർപ്പിക്കണം.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |