Latest KSEB Recruitment 2021: Apply Offline for Meter Reader, Cashier/ Junior Assistant and Other Vacancies

Kerala State Electricity Board Limited application are invited from sports person who have any of the following achievements in Basketball, volleybal,

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിന്റെ ഊർജ്ജം എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ 15 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഏകദേശം ഒന്നേകാൽ  ലക്ഷത്തോളം രൂപ വരെ മാസ ശമ്പളം ലഭിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 നവംബർ 20 ന് മുൻപ് താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് തപാൽ വഴി അയക്കേണ്ടതാണ്.

Job Details

🏅 സ്ഥാപനം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB)
🏅 ജോലി തരം: Kerala Govt
🏅 നിയമനം: സ്ഥിരം
🏅 പരസ്യ നമ്പർ: Sports Cell/66/2021
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 15
🏅 ജോലിസ്ഥലം: കേരളം
🏅 അപേക്ഷിക്കേണ്ടവിധം: പോസ്റ്റൽ വഴി
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 28.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 20.11.2021

Educational Qualifications

1. അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)

  • കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നും ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത

 2. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

  • കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത

3. സബ്- എൻജിനീയർ (ഇലക്ട്രിക്കൽ)

  • കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്നും ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ

4. സബ്- എൻജിനീയർ (സിവിൽ)

  • കേരള സർവകലാശാല അംഗീകൃത സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത

5. മീറ്റർ റീഡർ

  • എട്ടാം ക്ലാസ് പാസ് അല്ലെങ്കിൽ തുല്യത
  • ഇലക്ട്രീഷ്യൻ/ വയർമാൻ/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

6. ജൂനിയർ അസിസ്റ്റന്റ്/ ക്യാഷ്യർ

  • അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

7. ഓഫീസ് അറ്റൻഡന്റ് (ഗ്രേഡ്-II)

  • മലയാളം അല്ലെങ്കിൽ തമിഴ് അല്ലെങ്കിൽ കണ്ണട സാക്ഷരത
  • സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം (പുരുഷന്മാർക്ക് മാത്രം)

8. മസ്ദൂർ (ഇലക്ട്രീഷ്യൻ വർക്കർ)

  • പത്താം ക്ലാസിന് താഴെ
  • സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം (പുരുഷന്മാർക്ക് മാത്രം)

Vacancy Details

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സ്പോർട്സ് കോട്ട റിക്രൂട്ട്മെന്റ് ഒഴിവുകളാണ് നിലവിലുള്ളത്. കായിക പരമായി  കഴിവ് തെളിയിച്ച വർക്ക് മാത്രമായിരിക്കും അവസരം ഉണ്ടാവുക. മറ്റുള്ളവർ അപേക്ഷിക്കേണ്ട ആവശ്യമില്ല. നിലവിൽ 15 ഒഴിവുകളാണ് ഉള്ളത്.
  1. ബാസ്ക്കറ്റ് ബോൾ (പുരുഷൻ): 03
  2. ബാസ്ക്കറ്റ് ബാൾ (വനിതകൾ): 02
  3. വോളിബോൾ (പുരുഷന്മാർ): 02
  4. വോളിബോൾ (സ്ത്രീകൾ): 03
  5. ഫുട്ബോൾ (പുരുഷന്മാർ): 04
  6. ടെന്നീസ് (പുരുഷന്മാർ): 01

Age Limit Details

18 വയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നോക്ക വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർഥികൾക്ക് സർക്കാർ മാനദണ്ഡപ്രകാരം ഇളവുകൾ ലഭിക്കുന്നതാണ്.

Salary Details

  1. അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ): 59100-117400
  2. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): 59100-117400
  3. സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ): 41600-82400
  4. സബ് എഞ്ചിനീയർ സിവിൽ: 41600-82400
  5. മീറ്റർ റീഡർ: 31800-68900
  6. ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ: 31800-68900
  7. ഓഫീസ് അറ്റൻഡന്റ്: 24400-43600
  8. മസ്ദൂർ: 31800-68900

പ്രധാനപ്പെട്ട വിവരങ്ങൾ

  • ഈ വർഷം അല്ലെങ്കിൽ 2018 ജനുവരി ഒന്ന് മുതൽ ഇന്നുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
  • ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ജൂനിയർ/ യൂത്ത്/ സീനിയർ വിഭാഗങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ, നിലവിലുള്ള വർഷമോ തൊട്ടുമുമ്പുള്ള 3 വർഷമോ, അതായത് 2018 ജനുവരി ഒന്നു മുതൽ ഇന്ന് വരെയുള്ള ദിവസം
  • 2018 ജനുവരി 1 മുതൽ ഇന്നു വരെ ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ
  •  2018 ജനുവരി 1 മുതൽ ഇന്ന് വരെ ഇന്ത്യൻ സർവകലാശാലകളുടെ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ യൂണിവേഴ്സിറ്റി യെ പ്രതിനിധീകരിച്ചവർ
  • 2018 ജനുവരി ഒന്ന് മുതൽ ഇന്ന് വരെ ദേശീയ ടീമിന്റെ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തവർ

Application Fees

  • 500 രൂപയാണ് അപേക്ഷാ ഫീസ്
  • അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്എന്ന വിലാസത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തിൽ അയക്കുക

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക.
  • അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
  • അപേക്ഷയോടൊപ്പം വെക്കുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തുക
  • അപേക്ഷകൾ 2021 നവംബർ 20ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
  •  അപേക്ഷ അയക്കേണ്ട വിലാസം
Sports Co-ordinator
Sports Cell, Kerala Electricity Board Ltd, 
Cabin No.838, Vydyuthi Bhavanam, 
Pattom Palace P.O, Thiruvananthapuram - 695 004
  • അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കേണ്ടതാണ്
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs