Kerala postal circle recruitment 2021: കേരള പോസ്റ്റൽ സർക്കിൾ പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ്, പോസ്റ്മാൻ/ മെയിൽ ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള തപാൽ വകുപ്പിനു കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
കായികമേഖലയിൽ കഴിവ് തെളിയിച്ച വർക്കാണ് നിലവിൽ അവസരം ഉണ്ടായിരിക്കുക. ഈ പോസ്റ്റിലെ ഏറ്റവും താഴെ നൽകിയിട്ടുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് 2021 ഡിസംബർ 3ന് മുൻപ് സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Contents
- How can I apply for postal circle in Kerala?
- How many vacancies Kerala postal circle recruitment 2021?
- How do I apply for postal recruitment 2021 online
- What is the salary of postman
- Salary of postal assistant
- Salary of MTS
- Salary of sorting assistant
- What is the qualification for post office?
- What is the eligibility criteria for Kerala postal circle?
- job details for kerala postal circle recruitment?
- last date of kerala postal circle recruitment 2021
Job Details: Kerala Postal Circle Recruitment 2021
- ഓർഗനൈസേഷൻ: Kerala Postal Circle
- വിജ്ഞാപന നമ്പർ: Rectt/31-4/2020
- ജോലി തരം: കേന്ദ്ര സർക്കാർ
- ആകെ ഒഴിവുകൾ: 95
- അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
- ജോലിസ്ഥലം: കേരളം
- അവസാന തീയതി: 2021 ഡിസംബർ 3
- ഔദ്യോഗിക വെബ്സൈറ്റ്: keralapost.gov.in
Important Dates: Kerala Postal Circle Recruitment 2021
- അപേക്ഷിക്കേണ്ട തീയതി: 2021 ഒക്ടോബർ 21
- അവസാന തീയതി: 2021 ഡിസംബർ 3
Vacancy Details: Kerala Postal Circle Recruitment 2021
കേരള തപാൽ വകുപ്പിന് കീഴിലുള്ള കേരളത്തിലെ വിവിധ ഡിവിഷൻ/ യൂണിറ്റ്/ ഓഫീസുകളിൽ ആയി 95 ഒഴിവുകൾ ആണ് നിലവിലുള്ളത്. ഓരോ സ്ഥലത്തും വരുന്ന ഒഴിവുകളും തസ്തികകളും താഴെ നൽകുന്നു.
Age Limit Details: Kerala Postal Circle Recruitment 2021
- പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ്: 18-27 വയസ്സ് വരെ
- പോസ്റ്റ്‌മാൻ/ മെയിൽ ഗാർഡ്: 18-27 വയസ്സ് വരെ
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 18-25 വയസ്സ് വരെ
- ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 ഈ വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്
Educational Qualifications: Kerala Postal Circle Recruitment 2021
പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ്
- അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ
- അപേക്ഷകന് അടിസ്ഥാന കമ്പ്യൂട്ടർ യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥി 60 ദിവസത്തെ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന സമയത്ത് നൽകേണ്ടതുണ്ട്. കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അല്ലെങ്കിൽ സർവകലാശാല അല്ലെങ്കിൽ ബോർഡുകൾ മുതലായവയിൽ നിന്നുള്ള കമ്പ്യൂട്ടർ പരിശീലന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതാണ്. ഉദ്യോഗാർത്ഥി പത്താംക്ലാസിലോ പ്ലസ് ടു വിലോ ഉന്നത വിദ്യാഭ്യാസ യോഗ്യതയിലോ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുള്ള വർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമില്ല
പോസ്റ്റ്‌മാൻ/ മെയിൽ ഗാർഡ്
- അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും കുറഞ്ഞത് പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം
- മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
- ഉദ്യോഗാർത്ഥി 60 ദിവസത്തെ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന സമയത്ത് നൽകേണ്ടതുണ്ട്. കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അല്ലെങ്കിൽ സർവകലാശാല അല്ലെങ്കിൽ ബോർഡുകൾ മുതലായവയിൽ നിന്നുള്ള കമ്പ്യൂട്ടർ പരിശീലന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതാണ്. ഉദ്യോഗാർത്ഥി പത്താംക്ലാസിലോ പ്ലസ് ടു വിലോ ഉന്നത വിദ്യാഭ്യാസ യോഗ്യതയിലോ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുള്ള വർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമില്ല
- ഉദ്യോഗാർത്ഥികൾക്ക് ഇരു ചക്രം അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉണ്ടായിരിക്കണം
മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
- അംഗീകൃത ബോർഡിൽ നിന്നും കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ
- മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
Sports Eligibility Details: Kerala Postal Circle Recruitment 2021
ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത പുറമേ താഴെ കൊടുത്തിരിക്കുന്ന സ്പോർട്സ് യോഗ്യതകളിൽ ഏതെങ്കിലും നേടിയിരിക്കണം. സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സ്പോർട്സ് യോഗ്യത ഇല്ലാത്തവരെ പരിഗണിക്കുന്നതല്ല.
- വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ ദേശീയ അല്ലെങ്കിൽ അന്തർദേശീയ മത്സരങ്ങളിൽ ഒരു സംസ്ഥാനത്തെ യോ രാജ്യത്തെയോ പ്രതിനിധീകരിച്ചിട്ടുള്ള കായിക താരങ്ങൾ.
- താഴെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തിയ അന്തർ യൂണിവേഴ്സിറ്റി ടൂർണമെന്റ് കളിൽ തങ്ങളുടെ സർവകലാശാലകളെ പ്രതിനിധീകരിച്ച കായിക താരങ്ങൾ
- വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള കായിക ഇനങ്ങളിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന സ്കൂളുകൾക്കായുള്ള ദേശീയ കായിക/ മത്സരത്തിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായിക താരങ്ങൾ
- നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിന് കീഴിൽ ഫിസിക്കൽ എഫിഷ്യൻസിയിൽ ദേശീയ അവാർഡുകൾ നേടിയ കായിക താരങ്ങൾ
Salary Details: Kerala Postal Circle Recruitment 2021
- പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിങ് അസിസ്റ്റന്റ്: 25,500-81,100/-
- പോസ്റ്റ്‌മാൻ/ മെയിൽ ഗാർഡ്: 21,700-69,100/-
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 18,000-56,900/-
- ശമ്പളത്തിന് പുറമേ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
Application Fees Details: Kerala Postal Circle Recruitment 2021
- 100 രൂപയാണ് അപേക്ഷാ ഫീസ്
- അപേക്ഷാ ഫീസ് ചലാൻ വഴി CPMG KERALA CIRCLE (National E-BILLER ID No: 70130) എന്ന പേരിൽ അയക്കണം
- വനിതകൾ/SC/ST തുടങ്ങിയ വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ട ആവശ്യമില്ല
How to Apply Kerala Postal Circle Recruitment 2021?
- താഴെ കൊടുത്തിരിക്കുന്ന Notification ഡൗൺലോഡ് ചെയ്യുക
- യോഗ്യതകൾ വിശദമായി പരിശോധിക്കുക
- അതോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് എടുക്കുക
- ആവശ്യമായ വിവരങ്ങൾ നൽകി പൂരിപ്പിക്കുക
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
- അപേക്ഷ അയക്കേണ്ട വിലാസം
The Assistant Director (Recruitment), Office of the Chief Postmaster General, Kerala Circle, Thiruvananthapuram, 695 033
- അപേക്ഷകൾ 2021 ഡിസംബർ 3ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
IMPORTANT LINKS |
|
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |
|
Join WhatsApp Group |