പത്താംക്ലാസ് പാസായ ശേഷം ഇന്ത്യൻ നേവി ജോലികൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ സുവർണ്ണാവസരം. ഇന്ത്യൻ നേവി 2021 വർഷത്തെ മെട്രിക് റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള യുവാക്കൾക്ക് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം. അപേക്ഷിക്കാനുള്ള സമയപരിധി വെറും 3 ദിവസം മാത്രമായിരിക്കും.
Job Details
• ബോർഡ്: Indian Navy
• ജോലി തരം: Central Govt
• നിയമനം: നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം: സ്ഥിരം
• ആകെ ഒഴിവുകൾ: 300
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 29 ഒക്ടോബർ 2021
• അവസാന തീയതി: 2 നവംബർ 2021
Educational Qualifications Details for Indian Navy MR Recruitment 2021
കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകരിച്ച ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താംക്ലാസ് പാസായിരിക്കണം. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് അവസരം ഉള്ളത്.
Vacancy Details Details for Indian Navy MR Recruitment 2021
ഇന്ത്യൻ ആർമി സൈലർ മെട്രിക് റിക്രൂട്ട്മെന്റിന് (MR) ആകെ 300 ഒഴിവുകളാണ് നിലവിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഷെഫ്, സ്റ്റേ വാർഡ്, ഹൈജീനിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ആയിരിക്കും നിയമനം ലഭിക്കുക.
Age Limit Details Details for Indian Navy MR Recruitment 2021
16 വയസ്സിനും 19 വയസ്സിനും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുക. ഉദ്യോഗാർത്ഥികൾ 2002 ഏപ്രിൽ ഒന്നിനും 2005 മാർച്ച് 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
Salary Details Details for Indian Navy MR Recruitment 2021
ഇന്ത്യൻ ആർമി മെട്രിക് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ട്രെയിനിങ് സമയത്ത് മാസം 14,600 രൂപ ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തീകരിച്ച് ജോലിയിൽ പ്രവേശിച്ചാൽ മാസം 21700 രൂപ മുതൽ 69100 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
Selection Procedure Details for Indian Navy MR Recruitment 2021
- എഴുത്ത് പരീക്ഷ
- ശാരീരിക ക്ഷമത പരീക്ഷ
- അപേക്ഷകൾ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും പത്താംക്ലാസിൽ നേടിയ മാർക്ക് അനുസരിച്ച് 1500 ഉദ്യോഗാർത്ഥികളെ എഴുത്തു പരീക്ഷക്കും ശാരീരിക യോഗ്യത പരീക്ഷ ക്കും വേണ്ടി തിരഞ്ഞെടുക്കും. 300 ഒഴിവുകളിലേക്കാണ് 1500 ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നത്.
How to Apply Details for Indian Navy MR Recruitment 2021
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
➢ 2021 ഒക്ടോബർ 29 മുതൽ 2021 നവംബർ 2 വരെ മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക. ഈ തീയതികളിൽ മുൻപോ ശേഷമോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
➢ ഇന്ത്യൻ നേവി ജോലികൾക്ക് ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സാധുവായ ഈമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
➢ അതിനുശേഷം ലോഗിൻ ചെയ്ത് "current Opportunities" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
➢ Apply ബട്ടൺ തിരഞ്ഞെടുക്കുക
➢ ശേഷം തുറന്നുവരുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക. ചോദിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
➢ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ബാഗ്രൗണ്ട് നീല കളർ ആയിരിക്കാൻ ശ്രദ്ധിക്കുക
➢ സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവീസ് സെന്ററുകൾ വഴിയോ അപേക്ഷിക്കുക.