ഇന്ത്യൻ ആർമി അൻപത്തിയൊന്നാമത് എൻസിസി സ്പെഷ്യൽ എൻട്രി കോഴ്സിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ആർമി ജോലികൾ സ്വപ്നം കാണുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം. ഓൺലൈൻ വഴി 2021 നവംബർ 3 വരെ അപേക്ഷകൾ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.
Job Details
- റിക്രൂട്ട്മെന്റ് ബോർഡ്: ഇന്ത്യൻ ആർമി
- ജോലി തരം: Central Govt
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 55
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 05.10.2021
- അവസാന തീയതി: 03.11.2021
Vacancy Details
1. NCC പുരുഷൻ
50 ഒഴിവുകൾ (45 ഒഴിവുകൾ ജനറൽ കാറ്റഗറിക്കും 5 ഒഴിവുകൾ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് മാത്രവും)
2. NCC വനിതകൾ
5 ഒഴിവുകൾ (04 ഒഴിവുകൾ ജനറൽ കാറ്റഗറിക്കും 1 ഒഴിവ് യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് മാത്രവും)
Age Limit Details
NCC സ്പെഷ്യൽ എൻട്രി ഒഴിവുകളിലേക്ക് 19 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്ക് അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ 2003 ജനുവരി ഒന്നിനും 1997 ജനുവരി രണ്ടിനുമിടയിൽ ജനിച്ചവരായിരിക്കണം.
Educational Qualifications
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ഡിഗ്രി. അവസാന വർഷ ഡിഗ്രി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. അവസാനവർഷ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുമ്പോൾ ആദ്യ 2 വർഷങ്ങളിലും 50 ശതമാനം മാർക്ക് നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
- അവസരം അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രം
Salary Details
› ലഫ്റ്റനന്റ് : 56,100-1,77,500
› ക്യാപ്റ്റൻ : 61,300-1,93,900
› മേജർ : 69,400-2,07,200
› ലഫ്റ്റനന്റ് കേണൽ : 1,21,200-2,12,400
› കേണൽ : 1,30,600-2,17,600
› ബ്രിഗേഡിയർ : 1,39,600-2,17,600
› മേജർ ജനറൽ : 1,44,200-2,18,200
› ലഫ്റ്റനന്റ് ജനറൽ HAG : 1,82,200-2,24,100
› VCOAS/ ആർമി Cdr/ലഫ്റ്റനന്റ് ജനറൽ (NFSG) : 2,25,000
› COAS : 2,50,000
Selection Procedure
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
How to Apply?
NCC സ്പെഷ്യൽ എൻട്രി ഒഴിവുകളിലേക്ക് 2021 നവംബർ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ നൽകുന്നു.
- www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Recruitment➡️ Career➡️ Advertising Menu എന്നിങ്ങനെ സെലക്ട് ചെയ്യുക
- വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
- വിജ്ഞാപനം പൂർണമായും പരിശോധിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക
- താഴെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
- തന്നിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
- സബ്മിറ്റ് ചെയ്യുക
- പ്രിന്റ് ഔട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിലോ മറ്റെവിടെയെങ്കിലോ സൂക്ഷിക്കുക
IMPORTANT LINKS |
|
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |
|
Join WhatsApp Group |