IBPS Clerk Recruitment 2021: Apply Online 7855 Vacancies

ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ഇന്ത്യയിലെ വിവിധ ബാങ്കുകളിലേക്ക് നിലവിലുള്ള 7855 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെ


IBPS Recruitment 2021: ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ഇന്ത്യയിലെ വിവിധ ബാങ്കുകളിലേക്ക് നിലവിലുള്ള 7855 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകൾ ഉണ്ട്. 

  വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2021 ഒക്ടോബർ 27 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.

പ്രധാനപ്പെട്ട തീയതികൾ

› ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 07/10/2021

› അവസാന തീയതി : 27/10/2021

› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 01/08/2021

› പ്രാഥമിക ഓൺലൈൻ പരീക്ഷ: 2021 ഡിസംബർ

› മെയിൻ ഓൺലൈൻ പരീക്ഷ: 2021 ജനുവരി/ ഫെബ്രുവരി

Job Details

• ഓർഗനൈസേഷൻ: State Bank Of India 

• ജോലി തരം: Banking 

• വിജ്ഞാപന നമ്പർ: CRPD/PO/2021-22/18

• ആകെ ഒഴിവുകൾ: 7855

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• ഔദ്യോഗിക വെബ്സൈറ്റ് : www.sbi.co.in/

Vacancy Details

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി 7855 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകൾ ഉള്ള ബാങ്കുകൾ

• ബാങ്ക് ഓഫ് ബറോഡ

• ബാങ്ക് ഓഫ് ഇന്ത്യ

• ബാങ്ക് ഓഫ് മഹാരാഷ്ട്ര

• ഇന്ത്യൻ ഓവർസീസ് ബാങ്ക്

• പഞ്ചാബ് നാഷണൽ ബാങ്ക്

• പഞ്ചാബ്& സിന്ധ് ബാങ്ക്

• കാനറാ ബാങ്ക്

• സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

• ഇന്ത്യൻ ബാങ്ക്

• UCO ബാങ്ക്

• യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ഒഴിവുകൾ വരുന്ന സംസ്ഥാനങ്ങൾ

  •  കേരളം: 194
  •  ആൻഡമാൻ നിക്കോബാർ: 04
  •  ആന്ധ്ര പ്രദേശ്: 387
  •  അരുണാചൽ പ്രദേശ്: 13
  •  അസം: 191
  •  ബീഹാർ: 300
  •  ചണ്ഡീഗഡ്: 33
  •  ഛത്തീസ്ഗഡ്: 111
  •  ദാദ്ര നഗർ ഹവേലി, ദാമൻ ദിയു: 03
  •  ഡൽഹി: 318
  •  ഗോവ: 59
  •  ഗുജറാത്ത്: 395
  •  ഹരിയാന: 133
  •  ഹിമാചൽ പ്രദേശ്: 113
  •  ജമ്മു കാശ്മീർ: 26
  •  ജാർഖണ്ഡ്: 111
  •  കർണാടക: 454
  •  ലക്ഷദ്വീപ്: 05
  •  മധ്യപ്രദേശ്: 389
  •  മണിപ്പൂർ : 06
  •  മഹാരാഷ്ട്ര : 882
  •  മേഘാലയ : 09
  •  മിസോറാം : 04
  •  നാഗാലാൻഡ് : 13
  •  ഒഡിഷ: 302
  •  പുതുച്ചേരി: 30
  •  പഞ്ചാബ്: 402
  •  സിക്കിം: 28
  •  തമിഴ്നാട്: 843
  •  തെലങ്കാന: 333
  •  ത്രിപുര: 08
  •  ഉത്തർപ്രദേശ്: 1039
  •  ഉത്തരാഖണ്ഡ്: 58
  •  പശ്ചിമബംഗാൾ: 516

യോഗ്യത മാനദണ്ഡങ്ങൾ

Age Limit Details

➢ ജനറൽ/ UR സ്ഥാനാർഥികൾക്ക് 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ ജൂലൈ 2 1993 നും 2001 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

➢ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ്

➢ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്

➢ മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം). അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം: അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥി IT ഒരു വിഷയമായി പഠിച്ചിരിക്കണം. ഉദാഹരണത്തിന്: ഹൈസ്കൂളിൽ ഒരു വിഷയമായി ഇൻഫർമേഷൻ ടെക്നോളജി/ കോളേജ് / ഇൻസ്റ്റിറ്റ്യൂട്ട് / ഡിപ്ലോമ / കമ്പ്യൂട്ടർ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്.

Examination Centers

പ്രാഥമിക പരീക്ഷക്കുള്ള കേന്ദ്രങ്ങൾ

ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ

മെയിൻ പരീക്ഷാകേന്ദ്രങ്ങൾ

കൊച്ചി, തിരുവനന്തപുരം

Application Fees Details

› ജനറൽ/ ഒബിസി/ ഇഡബ്ലിയുഎസ് : 850/- രൂപ

› SC/ST/PwD/XS : 175/- രൂപ

› യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം

How To Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഒക്ടോബർ 27 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.

› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. ഏത് പോസ്റ്റിൽ ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക

› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക

› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക

› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.

Notification 

Apply Now

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs