കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. FSSAI Recruitment 2021 അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ നടപടിക്രമങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.
FSSAI Recruitment 2021 Job Details
🏅 സ്ഥാപനം: Food Safety and Standards Authority of India
🏅 ജോലി തരം: Central Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: DR-03/2021&DR-04/2021
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 255
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 08.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 07.11.2021
Vacancy Details For FSSAI Recruitment 2021
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് ആണ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
- ഫുഡ് അനലിസ്റ്റ്: 04
- ടെക്നിക്കൽ ഓഫീസർ: 125
- സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ: 37
- അസിസ്റ്റന്റ് മാനേജർ (IT): 04
- അസിസ്റ്റന്റ് മാനേജർ (ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻ) 02
- അസിസ്റ്റന്റ് മാനേജർ ( സോഷ്യൽ വർക്ക്, സൈക്കോളജി, ലേബർ & സോഷ്യൽ വെൽഫയർ, ലൈബ്രറി സയൻസ്): 02
- ഹിന്ദി ട്രാൻസ്ലേറ്റർ: 33
- അസിസ്റ്റന്റ്: 01
- പേഴ്സണൽ അസിസ്റ്റന്റ്: 19
- IT അസിസ്റ്റന്റ്: 03
- ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്-I: 03
- അസിസ്റ്റന്റ് ഡയറക്ടർ:15
- ഡെപ്യൂട്ടി മാനേജർ: 06
- പ്രിൻസിപ്പൽ മാനേജർ: 01
Age Limit for FSSAI Recruitment 2021
- ഫുഡ് അനലിസ്റ്റ്: 35 വയസ്സ് വരെ
- ടെക്നിക്കൽ ഓഫീസർ: 30 വയസ്സ് വരെ
- സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ: 30 വയസ്സ് വരെ
- അസിസ്റ്റന്റ് മാനേജർ (IT): 30 വയസ്സ് വരെ
- അസിസ്റ്റന്റ് മാനേജർ: 30 വയസ്സ് വരെ
- ഹിന്ദി ട്രാൻസ്ലേറ്റർ: 30 വയസ്സ് വരെ
- അസിസ്റ്റന്റ്: 30 വയസ്സ് വരെ
- പേഴ്സണൽ അസിസ്റ്റന്റ്: 30 വയസ്സ് വരെ
- IT അസിസ്റ്റന്റ്: 30 വയസ്സ് വരെ
- ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്-I: 25 വയസ്സ് വരെ
- അസിസ്റ്റന്റ് ഡയറക്ടർ: 35 വയസ്സ് വരെ
- ഡെപ്യൂട്ടി മാനേജർ: 35 വയസ്സ് വരെ
- പ്രിൻസിപ്പൽ മാനേജർ: 50 വയസ്സ് വരെ
Educational Qualifications for FSSAI Recruitment
1. ഫുഡ് അനലിസ്റ്റ്
- ബയോകെമിസ്ട്രി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ ഡയറി കെമിസ്ട്രി അല്ലെങ്കിൽ ഫുഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രീഷൻഅല്ലെങ്കിൽ ബാച്ചിലർ ഓഫ് ടെക്നോളജിയിൽ ഡയറി അല്ലെങ്കിൽ ഓയിൽ അല്ലെങ്കിൽ വെറ്റിനറി സയൻസിൽ ബിരുദാനന്തര ബിരുദം. 3 വർഷത്തെ പ്രവൃത്തിപരിചയം.
2. ടെക്നിക്കൽ ഓഫീസർ
- അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രി അല്ലെങ്കിൽ ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി അല്ലെങ്കിൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അല്ലെങ്കിൽ എഡിബിൾ ഓയിൽ ടെക്നോളജി അല്ലെങ്കിൽ മൈക്രോബയോളജി അല്ലെങ്കിൽ ഡയറി ടെക്നോളജി അല്ലെങ്കിൽ അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറൽ സയൻസ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ മൈക്രോബയോളജി അല്ലെങ്കിൽ ടോക്സിക്കോളജി അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ ലൈഫ് സയൻസ് അല്ലെങ്കിൽ ബയോടെക്നോളജി അല്ലെങ്കിൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ ടെക്നോളജി അല്ലെങ്കിൽ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ് സിനിമയിൽ ഏതെങ്കിലും വിഭാഗത്തിൽ മാസ്റ്റർ ഡിഗ്രി.
- ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച് അല്ലെങ്കിൽ കൗൺസിൽ ഓഫ് ഫൈൻ ടെക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എബിലിറ്റി പരീക്ഷ പാസായിരിക്കണം.
3. സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ
- ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഡയറി ടെക്നോളജി അല്ലെങ്കിൽ ബയോടെക്നോളജി അല്ലെങ്കിൽ ഓയിൽ ടെക്നോളജി അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസ് അല്ലെങ്കിൽ വെറ്റിനറി സയൻസ് അല്ലെങ്കിൽ ബയോകെമിസ്ട്രി അല്ലെങ്കിൽ മൈക്രോബയോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിഗ്രി. അല്ലെങ്കിൽ കെമിസ്ട്രിയിൽ മാസ്റ്റർ ഡിഗ്രി
4. അസിസ്റ്റന്റ്
- അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള ബിരുദം
5. ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ്-I
- അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം
6. ഹിന്ദി ട്രാൻസ്ലേറ്റർ
- അംഗീകൃത സർവകലാശാലയിൽ നിന്ന് ഹിന്ദി, ഇംഗ്ലീഷിൽ ബിരുദം
- അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും ട്രാൻസ്ലേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
7. പേഴ്സണൽ അസിസ്റ്റന്റ്
- അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ചുരുക്കത്തിൽ (80wpm) ടൈപ്പിംഗ് (40wpm- ഇംഗ്ലീഷിൽ) അല്ലെങ്കിൽ (35 wpm ഹിന്ദിയിൽ)
- കമ്പ്യൂട്ടർ പരിജ്ഞാനവും എംഎസ് ഓഫീസും, ഇന്റർനെറ്റും ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഓഫീസ് മാനേജ്മെന്റിലും സെക്രട്ടറിയേറ്റ് നടപടിക്രമത്തിലും ഡിപ്ലോമ
8. അസിസ്റ്റന്റ് മാനേജർ (IT)
- ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ എംടെക് അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയിൽ അല്ലെങ്കിൽ എംസിഎ
- കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമെങ്കിലും ഉണ്ടായിരിക്കണം
9. IT അസിസ്റ്റന്റ്
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിഗ്രി/ പിജി
10. അസിസ്റ്റന്റ് മാനേജർ
- ജേർണലിസം അല്ലെങ്കിൽ അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷൻ പബ്ലിക് റിലേഷനിൽ പി ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
Examination Centers
കേരളത്തിൽ എറണാകുളം, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്
Application Fee Details for FSSAI Recruitment 2021
- ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 1500 രൂപ
- SC/ST/EWS/ വനിതകൾ/ വിരമിച്ച സൈനിക തുടങ്ങിയവർക്ക് 500 രൂപയാണ് അപേക്ഷ പീസ്
- ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
- ഓരോ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് വെവ്വേറെ അപേക്ഷിക്കണം
How to Apply for FSSAI Recruitment 2021?
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 നവംബർ 7 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്
Apply Online (Application Link Activate Oct 13)