BECIL 2021 Notification Out: Apply Online BECIL Recruitment

ബ്രോഡ്കാസ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലായി 103 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്ക

ബ്രോഡ്കാസ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലായി 103 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം മറ്റുള്ളവർ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഒക്ടോബർ 7 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.


Job Details 

  • സ്ഥാപനം: Broadcast Engineering Consultant India Limited 
  • ജോലി തരം: Central Govt
  • തിരഞ്ഞെടുപ്പ്: താൽക്കാലികം  
  • തസ്തിക: --
  • ആകെ ഒഴിവുകൾ: 103
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 23/09/2021
  • അവസാന തീയതി: 07/10/2021

Vacancy Details

ബ്രോഡ്കാസ്റ് എൻജിനീയറിങ് കൺസൾട്ട് ആൻഡ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലായി 103 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

  • സർ. സൂപ്പർവൈസർ: 09
  • സൂപ്പർവൈസർ: 20
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 07
  • ലാഡർ/ ഹാൻഡിമാൻ: 67

Age Limit Details

  • സർ. സൂപ്പർവൈസർ: 35 വയസ്സ് വരെ
  • സൂപ്പർവൈസർ: 30 വയസ്സ് വരെ
  • ഡാറ്റ എൻട്രി ഓപ്പറേറ്റർ: 30 വയസ്സ് വരെ
  • ലാഡർ/ ഹാൻഡിമാൻ: 45 വയസ്സ് വരെ

NB: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, ശാരീരിക അംഗ വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. 

Educational Qualifications

സർ. സൂപ്പർവൈസർ

  • ബിരുദം
  • അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
  • കാർഗോ ഇൻഡസ്ട്രിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം 

സൂപ്പർവൈസർ

  • ബിരുദം
  • അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
  • കാർഗോ ഇൻഡസ്ട്രിയിൽ 1 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  • ബിരുദം
  • അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം
  • ഏവിയേഷൻ അല്ലെങ്കിൽ കാർഗോ ഇൻഡസ്ട്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം

ലാഡർ/ ഹാൻഡിമാൻ

  • എട്ടാംക്ലാസ് വിജയം
  • ലോക്കൽ ഭാഷ അറിഞ്ഞിരിക്കണം അതോടൊപ്പം ഹിന്ദിയും സംസാരിക്കാൻ അറിഞ്ഞിരിക്കണം
  • കാർഗോ ഇൻഡസ്ട്രിയൽ ഒരു വർഷത്തെ പരിചയം

Salary Details

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

  • സർ. സൂപ്പർവൈസർ: 20384/-
  • സൂപ്പർവൈസർ: 18564/-
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 15,834/-
  • ലാഡർ/ ഹാൻഡിമാൻ: 14,014/-

Application Fees Details

  • ജനറൽ 750 രൂപ 
  • ഒബിസി 750 രൂപ
  • SC/ST 450 രൂപ
  • എക്സ് സർവീസ് മാൻ 750 രൂപ
  • വനിതകൾ 750 രൂപ
  • EWS/PH 450 രൂപ

ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
  • യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ചോ www.becil.com എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷിക്കുക
  • തുറന്നു വരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
  • അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
  • ശേഷം ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക 

Notification

Apply Now

Official website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs