കേരള കാർഷിക സർവ്വകലാശാല മട്രോൺ ഒഴിവിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസും അനുബന്ധ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 26 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.
Job Details
• സ്ഥാപനം : Kerala Agricultural University
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 01
• ജോലിസ്ഥലം : പട്ടാമ്പി
• പോസ്റ്റിന്റെ പേര് : മട്രോൺ
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 01/09/2021
• അവസാന തീയതി : 26/09/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
KAU Job Vacancy Details
പട്ടാമ്പിയിൽ സ്ഥിതിചെയ്യുന്ന റീജ്യണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിൽ ആണ് മട്രോൺ ഒഴിവ് ഉള്ളത്. ആറ് മാസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
KAU Job Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കുന്നതാണ്.
KAU Job Educational Qualifications
- എസ്എസ്എൽസി
- മാട്രോൺ/ കെയർടേക്കർ ആയി ജോലിചെയ്ത് പരിചയം
Salary Details
കേരള അഗ്രികൾച്ചറൽ സർവ്വകലാശാല റിക്രൂട്ട്മെന്റ് വഴി റീജിനൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിലെ മാട്രോൺ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 16,500 രൂപ ശമ്പളം ലഭിക്കും.
How to Apply KAU Jobs?
- യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
- അതോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക.
- പേര്, ലിംഗം, ജനനത്തീയതി, ജാതി, രക്ഷ കർത്താവിന്റെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, എന്നിവ നൽകി അപേക്ഷ ഫോറം പൂരിപ്പിക്കുക.
- ആറുമാസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം
- അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
Regional Agricultural Research Station, Kerala Agricultural University, Mele Pattambi (PO), Palakkad District, 679 306
- അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 26