ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ആരോഗ്യ കേരളം എറണാകുളം ജില്ലയിൽ നിലവിലുള്ള വിവിധ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ ആറിനകം അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
- സ്ഥാപനം: Arogyakeralam
- ജോലി തരം: Central Govt
- തിരഞ്ഞെടുപ്പ്: താൽക്കാലികം
- തസ്തിക: --
- ജോലിസ്ഥലം: എറണാകുളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 27/08/2021
- അവസാന തീയതി: 06/09/2021
Salary Details
- സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ): 17000/-
- ലാബ് ടെക്നീഷ്യൻ: 14,000/-
- ഫാർമസിസ്റ്റ്: 14,000/-
- ഡയറ്റീഷ്യൻ: 17,000/-
- ഓഡിയോളജിസ്റ്റ്: 25,000/-
- റേഡിയോഗ്രാഫർ: 14,000/-
- TB ഹെൽത്ത് വിസിറ്റർ: 14,000/-
- Instructor for Hearing Impaired Children: 14,000/-
- കൗൺസിലർ: 14,000/-
- സിവിൽ എൻജിനീയർ: 32,500/-
- ആയുർവേദ നഴ്സ്: 13,000/-
- ആയുർവേദ തെറാപ്പിസ്റ്റ്: 12,000/-
Age Limit Details
- സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ): 40 വയസ്സ്
- ലാബ് ടെക്നീഷ്യൻ: 40 വയസ്സ്
- ഫാർമസിസ്റ്റ്: 40 വയസ്സ്
- ഡയറ്റീഷ്യൻ: 40 വയസ്സ്
- ഓഡിയോളജിസ്റ്റ്: 40 വയസ്സ്
- റേഡിയോഗ്രാഫർ: 40 വയസ്സ്
- TB ഹെൽത്ത് വിസിറ്റർ: 14,000/-
- Instructor for Hearing Impaired Children: 40 വയസ്സ്
- കൗൺസിലർ: 40 വയസ്സ് വരെ
- സിവിൽ എൻജിനീയർ: 40 വയസ്സ് വരെ
- ആയുർവേദ നഴ്സ്: 40 വയസ്സ് വരെ
- ആയുർവേദ തെറാപ്പിസ്റ്റ്: 40 വയസ്സ് വരെ
Educational Qualifications
1. സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ)
- ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും B. Sc നഴ്സിംഗ്/GNM
- BCCPN കോഴ്സ്
- കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ
2. ലാബ് ടെക്നീഷ്യൻ
- അംഗീകൃത സർവകലാശാലയിൽ നിന്നും B.Sc എംഎൽടി അഥവാ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച ഡി എം എൽ ടി
- കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
3. ഫാർമസിസ്റ്റ്
- ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ
- കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ
4. ഡയറ്റീഷ്യൻ
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഹോം സയൻസിൽ ഡിഗ്രി
- ഗവൺമെന്റ് അംഗീകരിച്ച ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിക്സ് ഡിപ്ലോമ
5. ഓഡിയോളജിസ്റ്റ്
- ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (BASLP)
- RCI രജിസ്ട്രേഷൻ
6. റേഡിയോഗ്രാഫർ
- മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ
- പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
7. TB ഹെൽത്ത് വിസിറ്റർ
- ബിരുദം അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ്, ഹെൽത്ത് വർക്കർ/ ANM/LHV/MPW വർക്കിംഗ് പരിചയം
8. Instructor for Hearing Impaired Children
- Early Childhood സ്പെഷ്യൽ വിദ്യാഭ്യാസത്തിൽ ഡിപ്ലോമ (DECSE)
- RCI രജിസ്ട്രേഷൻ
9. കൗൺസിലർ
- കൗൺസിലിംഗ് സൈക്കോളജി/ സൈക്കോളജി / സോഷ്യൽ വർക്ക് / സൈക്യാട്രിക് നഴ്സ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ മാസ്റ്റർ ഡിഗ്രി
- യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ കൗൺസിലിംഗ് പരിചയം
10. സിവിൽ എൻജിനീയർ
- സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ
- ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പരിചയം
11. ആയുർവേദ നഴ്സ്
- എസ്എസ്എൽസി
- ഗവൺമെന്റ് അംഗീകൃത ആയുർവേദ നഴ്സ് കോഴ്സ്
12. ആയുർവേദ തെറാപ്പിസ്റ്റ്
- എസ്എസ്എൽസി
- ഗവൺമെന്റ് അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ്
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
- പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനം
- എറണാകുളം ജില്ലയിൽ ആണ് ഒഴിവുകൾ വരുന്നത്
- 2021 സെപ്റ്റംബർ ആറിനകം അപേക്ഷകൾ സമർപ്പിക്കണം
- https://arogyakeralam.gov.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ മുഖേനയോ അപേക്ഷിക്കാൻ ആരംഭിക്കുക.
- അപേക്ഷ ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക