കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ വ്യക്തിഗത ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 13 ന് മുൻപ് ഇ-മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ബോർഡ്: Kerala Veterinary and Animal Sciences University (KVASU)
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: വയനാട്
• ആകെ ഒഴിവുകൾ: 08
• നിയമനം: ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി: 01.09.2021
• അവസാന തീയതി: 13.09.2021
Vacancy Details
നിലവിൽ 8 ഒഴിവുകളിലേക്ക് ആണ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഓഫീസ് അസിസ്റ്റന്റ്: 06
- റിസർച്ച് അസിസ്റ്റന്റ്: 02
Educational Qualifications
1. റിസർച്ച് അസിസ്റ്റന്റ്
- BVSc & AH
- ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം നിർബന്ധം
2. ഓഫീസ് അസിസ്റ്റന്റ്
- ഡിഗ്രി, എം എസ് ഓഫീസ് പരിജ്ഞാനം
- ഓഫീസ് നടപടിക്രമങ്ങളിലും ഡോക്യൂമെന്റഷനിലും പ്രവൃത്തിപരിചയം
3. ഓഫീസ് അസിസ്റ്റന്റ്
- VHSE/ പ്ലസ് ടു, ലൈവ് സ്റ്റോക്ക്/ ഡയറി ഹസ്ബൻഡറി എന്നിവയിൽ സ്പെഷലൈസേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ഡയറി/ കന്നുകാലികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിവരശേഖരണത്തിലെ പരിചയം
- എം എസ് ഓഫീസ് ഉപയോഗിക്കുന്നതിൽ പരിജ്ഞാനം ഉണ്ടായിരിക്കണം
- ഓഫീസ് നടപടിക്രമങ്ങളിലും ഡോക്യൂമെന്റഷനിലും പ്രവൃത്തിപരിചയം
Selection Procedure
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
How to Apply?
➢ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അതോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
➢ അപേക്ഷാ ഫോറം പൂരിപ്പിക്കുക
➢ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, കമ്മ്യൂണിറ്റി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി അപേക്ഷയോടൊപ്പം അയക്കുക.
➢ അപേക്ഷകൾ അയക്കേണ്ട ഇ മെയിൽ വിലാസം de@kvasu.ac.in
➢ ഇമെയിൽ അയക്കുമ്പോൾ കൊടുക്കേണ്ട സബ്ജക്റ്റ് "Application for the post of Research Assistant/ Office Assistant/ Field Assistant" എന്ന് രേഖപ്പെടുത്തിയിരിക്കണം
➢ 2021 സെപ്റ്റംബർ 13 ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കണം
➢ പരീക്ഷ ഇല്ലാതെ വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്