KIRTADS Latest Kerala Recruitment 2021: Apply Offline Various Vacancies

കേരള സർക്കാറിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (KIRTADS) വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔ

കേരള സർക്കാറിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (KIRTADS) വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്നവർക്ക് ഇത് മികച്ച അവസരമാണ്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 20 മുൻപ് അപേക്ഷിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details

• ബോർഡ്: Kerala Institute for Research Training and Development Studies 
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കോഴിക്കോട്
• ആകെ ഒഴിവുകൾ: 19
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 16/08/2021
• അവസാന തീയതി: 20/09/2021

Vacancy Details

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് നിലവിൽ 19 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  •  റിസർച്ച് അസോസിയേറ്റ്: 03
  •  ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: 04
  •  പ്രൊജക്റ്റ് ഫെലോ: 01
  •  മ്യൂസിയം അസോസിയേറ്റ്: 01
  •  മ്യൂസിയം റിസർച്ച് അസോസിയേറ്റ്: 03
  •  റിസർച്ച് ഫെലോ: 03
  •  ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ: 01
  •  റിസർച്ച് അസിസ്റ്റന്റ്: 01
  •  പ്രൊജക്റ്റ് അസിസ്റ്റന്റ്: 02

Salary Details

  • റിസർച്ച് അസോസിയേറ്റ്: 29,025
  • ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: 15,000
  • പ്രൊജക്റ്റ് ഫെലോ: 17,500
  • മ്യൂസിയം അസോസിയേറ്റ്: 29,025
  • മ്യൂസിയം റിസർച്ച് അസോസിയേറ്റ്: 29,025
  • റിസർച്ച് ഫെലോ: 29,025
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ: 19,980
  • റിസർച്ച് അസിസ്റ്റന്റ്: 29,785
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 30,000

Educational Qualifications

റിസർച്ച് അസോസിയേറ്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ സോഷ്യോളജി/ ആന്ത്രപ്പോളജിയിൽ ഡിഗ്രി

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

സെക്കൻഡ് ക്ലാസ് ഡിഗ്രി PVTG വിഭാഗക്കാർക്ക് പ്ലസ് ടു ഉണ്ടായാൽ മതിയാകും

പ്രൊജക്റ്റ് ഫെലോ

  1. ഫസ്റ്റ് ക്ലാസ് ഡിഗ്രി
  2. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവ തർജ്ജമ ചെയ്യാൻ അറിഞ്ഞിരിക്കണം
  3. ട്രാൻസ്ക്രിപ്ഷൻ അറിഞ്ഞിരിക്കണം
  4. മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗ് അറിവുണ്ടായിരിക്കണം
  5.  രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

മ്യൂസിയം അസോസിയേറ്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രപ്പോളജി യിൽ 50 ശതമാനം മാർക്കോടെ ഡിഗ്രി

മ്യൂസിയം റിസർച്ച് അസോസിയേറ്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ സോഷ്യോളജി/ ആന്ത്രപ്പോളജിയിൽ ഡിഗ്രി. മ്യൂസിയവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിട്ടുള്ള വർക്ക് മുൻഗണന.

റിസർച്ച് ഫെലോ

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ

  1. അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ഡിഗ്രി
  2. ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സ്
  3. ഒരു വർഷത്തെ പ്രവൃത്തിപരിചയം

റിസർച്ച് അസിസ്റ്റന്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ സോഷ്യോളജി/ ആന്ത്രപ്പോളജിയിൽ ഡിഗ്രി

പ്രൊജക്റ്റ്‌ അസിസ്റ്റന്റ്

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ സോഷ്യോളജി/ ആന്ത്രപ്പോളജിയിൽ ഡിഗ്രി

How to Apply

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് നിർബന്ധമായും പൂർണ്ണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക.
  • പേര്, സ്ഥിരമായ മേൽവിലാസം, ഇപ്പോഴത്തെ മേൽവിലാസം, വിദ്യാഭ്യാസ യോഗ്യതകൾ, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ കാണിച്ചുകൊണ്ട് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തതോ സ്വന്തം കൈയ്യക്ഷരത്തിൽ എഴുതിയതോ ആയ അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
ഡയറക്ടർ, ഡയറക്ടർ ഓഫ് കിർടാഡ്സ്, ചേവായൂർ പി. ഒ, കോഴിക്കോട് 673 017
  • അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 20
  • അപേക്ഷ അയക്കുന്ന കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതേണ്ടതാണ്
  • ഓരോ തസ്തികൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷയും അയക്കേണ്ടതാണ്
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs