Kerala State Co-operative Marketing Federation Limited Recruitment 2021

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഫീൽഡ് ഓഫീസർ ഒഴിവുകൾ നികത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകൾ സ്വീകര

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ഫീൽഡ് ഓഫീസർ ഒഴിവുകൾ നികത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബർ 20 ആയിരിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Job Details

• വകുപ്പ്: Kerala State Co-Operative Marketing Federation Limited 

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 04

• കാറ്റഗറി നമ്പർ: 363/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 15.09.2021

• അവസാന തീയതി: 20.10.2021

Vacancy Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ 4 ഫീൽഡ് ഓഫീസർ ഒഴിവുകൾ ആണ് നിലവിലുള്ളത്.

 ഈ 4 ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് കാലാവധിഒരു വർഷമായിരിക്കും.

Age Limit Details

• 21 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം

• ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2000നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

  1. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ യുജിസി അംഗീകൃത ഡിഗ്രി അല്ലെങ്കിൽ യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നും ബി.കോം ഡിഗ്രി, കോ-ഓപ്പറേഷൻ
  2. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

Salary Details

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 6300 രൂപ മുതൽ 19250 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply?

• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 363/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

• 2021 ഒക്ടോബർ 20 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs