കേരള സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ (മത്സ്യഫെഡ്) നിലവിലുള്ള 43 ഒഴിവുകളിലേക്ക് അഭിമുഖത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 18ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
- Board: Kerala State Co-operative for fisheries development Limited
- ജോലി തരം: Central Govt
- ആകെ ഒഴിവുകൾ: 43
- നിയമനം: താൽക്കാലികം
- വിജ്ഞാപന നമ്പർ: 5206/2021
- വിജ്ഞാപന തീയതി: 15.09.2021
- ഇന്റർവ്യൂ തീയതി: 18.09.2021
Vacancy Details
മത്സ്യഫെഡ് നിലവിൽ 43 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- തിരുവനന്തപുരം: 14
- എറണാകുളം: 23
- കണ്ണൂർ: 06
Educational Qualifications
എസ്എസ്എൽസി പാസ് & ഐടിഐ (NTC & NAC) ഫിറ്റർ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെഷീനിസ്റ്റ് ട്രേഡിൽ
ഇന്റർവ്യൂ സ്ഥലങ്ങൾ
1. തിരുവനന്തപുരം
മത്സ്യ ഫെഡ് നെറ്റ് ഫാക്ടറി, മുട്ടത്തറ, വള്ളക്കടവ്, പി.ഒ തിരുവനന്തപുരം
2. എറണാകുളം
മത്സ്യ ഫെഡ് നെറ്റ് ഫാക്ടറി, ഡോക്ടർ സലിം അലി റോഡ്, എറണാകുളം - 682 018
3. കണ്ണൂർ
മത്സ്യ ഫെഡ് നെറ്റ് ഫാക്ടറി, അഴീക്കൽ പി.ഒ കണ്ണൂർ - 670 009
How to Apply?
മത്സ്യഫെഡിലെ തിരുവനന്തപുരം/ എറണാകുളം/ കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 2021 സെപ്റ്റംബർ 18ന് ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
- ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2021 സെപ്റ്റംബർ 18ന് രാവിലെ 10 മണിക്ക് അതാത് നെറ്റ് ഫാക്ടറികളിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്
- അഭിമുഖത്തിന് എത്തിച്ചേരേണ്ട സ്ഥലങ്ങളുടെ വിലാസങ്ങൾ മുകളിൽ നൽകിയിട്ടുണ്ട്. അത് പരിശോധിക്കുക.