1 Signal Training Center Latest Recruitment 2021: Apply Offline LDC, Driver and Other Vacancies

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 1 സിഗ്നൽ ട്രെയിനിങ് സെന്റർ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, സിവിലിയൻ ടെക്നിക്കൽ ഇൻ

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 1 സിഗ്നൽ ട്രെയിനിങ് സെന്റർ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള വ്യക്തികൾക്ക് 2021 ഒക്ടോബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാം.

Job Details

  • ബോർഡ്: Ministry of Defence, HQ 1 Signal Training Center
  • ജോലി തരം: കേന്ദ്ര സർക്കാർ
  • ആകെ ഒഴിവുകൾ: 21
  • ജോലിസ്ഥലം: ജബൽപൂർ
  •  അപേക്ഷിക്കേണ്ട വിധം: തപാൽ
  •  ശമ്പളം: 25,000-92,300/- പ്രതിമാസം
  •  അപേക്ഷിക്കേണ്ട തീയതി: 28.08.2021
  •  അവസാന തീയതി: 11.10.2021

Vacancy Details 

ഹെഡ് കോട്ടേഴ്സ് 1 സിഗ്നൽ ട്രെയിനിങ് സെന്റർ വിവിധ തസ്തികകളിലായി നിലവിൽ 21 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC): 10
  2. സിവിലിയൻ മോട്ടോർ ഡ്രൈവർ: 08
  3. സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ: 02
  4. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 01

Age Limit Details

  • മിനിമം 18 വയസ്സ്
  • പരമാവധി 27 വയസ്സ് വരെ 
  • പട്ടികജാതി വിഭാഗക്കാർക്ക് 30 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി
  • പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവുകൾ ബാധകം.

Educational Qualifications

സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ:

അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ്.സി ഫിസിക്സ് അല്ലെങ്കിൽ തത്തുല്യം. അധ്യാപന പരിചയം ഉണ്ടായിരിക്കണം.

സ്റ്റെനോഗ്രാഫർ ഗ്രേഡ്-II:

  • പ്ലസ് ടു വിജയം
  • കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം

ലോവർ ഡിവിഷൻ ക്ലർക്ക് (LDC):

  • പ്ലസ് ടു വിജയം

സിവിലിയൻ മോട്ടോർ ഡ്രൈവർ 

  • അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
  • ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ സാധുവായ സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്, പരിചയം

Salary Details

  1. ലോവർ ഡിവിഷൻ ക്ലർക്ക് (LDC): 19,900-63,200/-
  2. സിവിലിയൻ മോട്ടോർ ഡ്രൈവർ: 19,900-63,200/-
  3. സിവിലിയൻ ടെക്നിക്കൽ ഇൻസ്ട്രക്ടർ: 29,200-92,300/-
  4. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II: 29,200-92,300/-

How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
  • അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
  • അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കൂടി ഉൾപ്പെടുത്തുക 

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം 

The Presiding Officer, Civilian Direct Recruitment (Scrutiny of Applications) Board, Headquarters 1 Signal Training Center, Jabalpur (MP)-482001

 കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക

Notification 

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs