NIO Recruitment 2021: Apply Online Junior Secretariat Assistant Vacancies

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (NIO) കൊച്ചി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (NIO) കൊച്ചി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 13 നകം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

Job Details

• സ്ഥാപനം: National Institute of Oceanography

• ജോലി തരം: Central Govt

• നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ് 

• ജോലിസ്ഥലം: കൊച്ചി, മുംബൈ, വിശാഖപട്ടണം 

• ആകെ ഒഴിവുകൾ: 15

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 11.08.2021

• അവസാന തീയതി: 13.09.2021

Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി നിലവിൽ 15 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറൽ): 07
  • ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്സ്): 03
  • ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോർ & പർച്ചേസ്): 05

Age Limit Details

28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 13 ന് 28 വയസ്സ് കവിയാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ നിന്നും ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

1. ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ)

⧫ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
⧫ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 w.p.m അല്ലെങ്കിൽ ഹിന്ദിയിൽ 30 w.p.m വേഗത ഉണ്ടായിരിക്കണം.
⧫ ടൈപ്പിംഗിനായി അനുവദിച്ചിരിക്കുന്ന സമയം 10 ​​മിനിറ്റായിരിക്കും.
⧫ കമ്പ്യൂട്ടർ പരിജ്ഞാനം, എം എസ് ഓഫീസ്, എക്സൽ, പവർ പോയിന്റ്...
⧫ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ പ്രവർത്തനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്.

2.ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്സ്)

⧫ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
⧫ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 w.p.m അല്ലെങ്കിൽ ഹിന്ദിയിൽ 30 w.p.m വേഗത ഉണ്ടായിരിക്കണം.
⧫ ടൈപ്പിംഗിനായി അനുവദിച്ചിരിക്കുന്ന സമയം 10 ​​മിനിറ്റായിരിക്കും.
⧫ കമ്പ്യൂട്ടർ പരിജ്ഞാനം, എം എസ് ഓഫീസ്, എക്സൽ, പവർ പോയിന്റ്...
⧫ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ പ്രവർത്തനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്.

3.ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോർസ് & പർച്ചേസ്)

⧫ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
⧫ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 w.p.m അല്ലെങ്കിൽ ഹിന്ദിയിൽ 30 w.p.m വേഗത ഉണ്ടായിരിക്കണം.
⧫ ടൈപ്പിംഗിനായി അനുവദിച്ചിരിക്കുന്ന സമയം 10 ​​മിനിറ്റായിരിക്കും.
⧫ കമ്പ്യൂട്ടർ പരിജ്ഞാനം, എം എസ് ഓഫീസ്, എക്സൽ, പവർ പോയിന്റ്...
⧫ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ പ്രവർത്തനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്.

Application Fees

• 100 രൂപയാണ് അപേക്ഷാ ഫീസ്
• SC/ST/PWD/ വനിതകൾ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
• ഓൺലൈൻ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്

Selection Procedure

• എഴുത്ത് പരീക്ഷ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• വ്യക്തിഗത ഇന്റർവ്യൂ

How to Apply?

✦ ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 13 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
✦ അപേക്ഷിക്കാനുള്ള ലിങ്ക് താഴെ Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും. അല്ലെങ്കിൽ www.itg.nio.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക 
✦ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക
✦ ശേഷം അപേക്ഷാഫോമിൽ ചോദിച്ചിരിക്കുന്നു വിവരങ്ങൾ ടൈപ്പ് ചെയ്ത് പൂരിപ്പിക്കുക.
✦ പൂരിപ്പിച്ച വിവരങ്ങൾ തെറ്റുണ്ടോ എന്ന് പരിശോധിക്കുക
✦ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക. സബ്മിറ്റ് ചെയ്യുക.
✦ സബ്മിറ്റ് ചെയ്ത അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുക്കുക. അതോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പരിചയം, അപേക്ഷ ഫീസ് അടച്ചതിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം എൻവലപ്പ് കവറിൽ താടി നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക.
"The Administrative Officer, CSIR-National Institute of Oceanography, Dona Paula, Goa-403004"
✦ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "Application for the post of Junior Secretariat assistant----" എന്ന് രേഖപ്പെടുത്തുക
✦ അപേക്ഷയുടെ പകർപ്പ് തപാൽ വഴി ലഭിക്കേണ്ട അവസാന തീയതി 2021 സെപ്റ്റംബർ 27.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs