കേരള സർക്കാറിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് ഫിഷറീസ് അസിസ്റ്റന്റ് ടെസ്റ്റിംഗ് യിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 8 നു മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം. നേരെ അപേക്ഷ യിലേക്ക് കടക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
• വകുപ്പ്: Fisheries Department
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• വിജ്ഞാപന നമ്പർ: 249/2021
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 04
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 02.08.2021
• അവസാന തീയതി: 08.09.2021
Vacancy Details
ഫിഷറീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഈ നാല് ഒഴിവുകൾക്ക് പുറമേ ലിസ്റ്റ് പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്ന സമയത്ത് റിപ്പോർട്ട് ചെയ്യുന്ന കൂടുതൽ ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
Educational Qualifications
ഫിഷ് പ്രോസസിങ് ടെക്നോളജി/ അക്വാകൾച്ചർ/ ഫിഷിംഗ് ക്രാഫ്റ്റ് & ഗിയർ ടെക്നോളജിയിൽ കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള വൊക്കേഷനൽ ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
Salary Details
ഫിഷറീസ് വകുപ്പിലെ ഫിഷറീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ മാസം 25,100 രൂപ മുതൽ 57,900 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ കൂടി ലഭിക്കുമെന്ന് ഓർക്കുക.
How to Apply Fisheries Assistant Recruitment 2021?
• നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ https://thulasi.psc.kerala.gov.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക
• തുടർന്ന് 249/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.
• ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 8 ആയിരിക്കും