IDBI Bank Recruitment 2021: IDBI Notification for 920 Vacancies

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 920 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്
IDBI Bank Recruitement 2021
IDBI Bank Logo

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 920 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം. 2021 ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. നേരെ അപേക്ഷയിലേക്ക് കിടക്കുന്നതിന് മുൻപ് വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് പ്രക്രിയ, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ പരിശോധിക്കുക.

Job Details

• ബാങ്ക്: Industrial Development Bank of India 

• ജോലി തരം: Banking 

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം 

• ആകെ ഒഴിവുകൾ: 920

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 04.08.2021

• അവസാന തീയതി: 18.08.2021

പ്രധാനപ്പെട്ട തീയതികൾ

➧ അപേക്ഷിക്കേണ്ട തീയതി: 04.08.2021
➧ അവസാന തീയതി: 18.08.2021
➧ ഓൺലൈൻ പരീക്ഷ: 05.09.2021

ഒഴിവുകളുടെ വിവരങ്ങൾ

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളിലായി 920 എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • UR: 373
  • OBC: 248
  • SC: 138
  • EWS: 92
  • ST: 69

പ്രായ പരിധി വിവരങ്ങൾ

➧ 20 നും 25 വയസ്സിനും ഇടയിൽ
➧ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 30 വയസ്സ് വരെയാണ് പ്രായപരിധി
➧ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വയസ്സിന് ഇളവ് ലഭിക്കും

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം.

ശമ്പള വിവരങ്ങൾ

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യവർഷം 29,000 രൂപയും രണ്ടാം വർഷം 31,000 രൂപയും മൂന്നാം വർഷം 34,000 രൂപയും ശമ്പളം ലഭിക്കും.

തിരഞ്ഞെടുക്കൽ പ്രക്രിയ

• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
• വ്യക്തിഗത ഇന്റർവ്യൂ

അപേക്ഷാ ഫീസ്

➧ SC/ST/PWD വിഭാഗക്കാർക്ക് 200 രൂപ
➧ മറ്റു വിഭാഗക്കാർക്ക് 1000 രൂപ
➧ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ യു പി ഐ/ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം?

➧ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
➧ വിജ്ഞാപനം വിശദമായി പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തുക.
➧ അപേക്ഷിക്കുവാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി യോഗ്യത ഉള്ളവർ അപേക്ഷിക്കുക.
➧ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ തെറ്റു കൂടാതെടൈപ്പ് ചെയ്യുക.
➧ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
➧ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs