VSSC Apprentice Recruitment 2021-Apply Online Various Vacancies

VSSC- Apprenticeship Training: Vikram Sarabhai Space Centre (VSSC) online application are invited for selection of technician apprentice (Diploma in E
Vikram Sarabhai Space Center (VSSC)

VSSC Recruitment 2021: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 4 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

Job Details 

• ഓർഗനൈസേഷൻ : Vikram Sarabhai Space Centre (VSSC)

• ജോലി തരം : Central Govt Job

• ആകെ ഒഴിവുകൾ : 158

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• പോസ്റ്റിന്റെ പേര് : ടെക്നീഷ്യൻ അപ്രെന്റിസ് 

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 26/07/2021

• അവസാന തീയതി : 04/08/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.vssc.gov.in/

VSSC Recruitment 2021 Vacancy Details

വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) ടെക്നീഷ്യൻ അപ്രെന്റിസ് (ഡിപ്ലോമ എൻജിനീയറിങ്) തസ്തികകളിലേക്ക് ആണ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 158 ഒഴിവിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്.

1. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്: 08

2. കെമിക്കൽ എൻജിനീയറിങ്: 25

3. സിവിൽ എൻജിനീയറിങ്: 08

4. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്: 15

5. ഇലക്ട്രിക്കൽ എൻജിനീയറിങ്: 15

6. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്: 40

7. ഇൻസ്‌ട്രുമെന്റ് ടെക്നോളജി: 06

8. മെക്കാനിക്കൽ എൻജിനീയറിങ്: 46

VSSC Recruitment 2021 Age Limit Details

⧫ പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി

⧫ ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സ് ഇളവ് ലഭിക്കുന്നതാണ്

⧫ SC/ST വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി 

VSSC Recruitment 2021 Educational Qualifications

എഞ്ചിനീയറിംഗിൽ മൂന്നു വർഷത്തെ ദൈർഘ്യമുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. 60 ശതമാനം മാർക്കിൽ കുറയാൻ പാടില്ല.

Salary Details

വിക്രം സാരാഭായി സ്പേസ് സെന്റർ റിക്രൂട്ട്മെന്റ് വഴി ഡിപ്ലോമ അപ്രെന്റിസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 8000 രൂപ സ്റ്റെപ്പൻഡ് ലഭിക്കും.

Job Location

വിക്രം സാരാഭായി സ്പേസ് സെന്റർ റിക്രൂട്ട്മെന്റ് വഴി ട്രെയിനിങ്ങിന് അവസരം ലഭിക്കുകയാണെങ്കിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരിക്കും ട്രെയിനിങ് ലഭിക്കുക. ഒരുവർഷത്തേക്ക് ആണ് നിയമനം. 

How to Apply VSSC Recruitment 2021?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 4  വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് അതു വഴി അപേക്ഷിക്കുക. അല്ലെങ്കിൽ ഗൂഗിളിൽ www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക.

⬤ അപേക്ഷിക്കുന്നതിനു മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain