SBI 6100Apprentice Recruitment 2021-Apply Online SBI Latest Vacancies

എസ്.ബി.ഐ 6100 അപ്രെന്റിസ് റിക്രൂട്ട്മെന്റ് 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) നിലവിലുള്ള 6100 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കേരളത്തിലെ

SBI Recruitment 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. Banking Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം.

 കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Details

  • സ്ഥാപനം : State Bank Of India 
  • ജോലി തരം : Central Govt
  • ആകെ ഒഴിവുകൾ : 6100
  • ജോലിസ്ഥലം : ഇന്ത്യയിലുടനീളം 
  • പോസ്റ്റിന്റെ പേര് :  ട്രെയിനി
  • അപേക്ഷിക്കേണ്ട തീയതി : 06/07/2021
  • പരീക്ഷ തീയതി : 26/07/2021
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in

SBI Recruitment 2021 Vacancy Details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 6100 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

STATE/UT

VACANCY

ഗുജറാത്ത്

800

ആന്ധ്ര പ്രദേശ്

100

കർണാടക

200

മധ്യപ്രദേശ്

75

ഛത്തീസ്ഗഡ്

75

പശ്ചിമബംഗാൾ

715

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ

10

സിക്കിം

25

ഒഡീഷ

400

ഹിമാചൽ പ്രദേശ്

200

ഹരിയാന

150

ജമ്മു &കാശ്മീർ

100

ചണ്ഡീഗഡ്

25

ലഡാക്ക്

10

പഞ്ചാബ്

365

തമിഴ്നാട്

90

പോണ്ടിച്ചേരി

10

ഗോവ

50

ഉത്തരാഖണ്ഡ്

125

തെലങ്കാന

125

രാജസ്ഥാൻ

650

കേരളം

75

ഉത്തർപ്രദേശ്

875

മഹാരാഷ്ട്ര

375

അരുണാചൽ പ്രദേശ്

20

അസം

250

മണിപ്പൂർ

20

മേഘാലയ

50

മിസോറാം

20

നാഗാലാൻഡ്

20

ത്രിപുര

20

ബീഹാർ

50

ജാർഖണ്ഡ്

25

 

SBI Recruitment 2021 Age limit Details

20 വയസ്സിനും 28 വയസ്സിനും ഇടയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥി 01.11.1992 നും 31.10.2000നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.

 പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

SBI Recrutement 2021 Educational qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത. 2021 ഒക്ടോബർ 31ന് ബിരുദം പൂർത്തിയാക്കിയിരിക്കണം.

SBI Recrutement 2021 Salary details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ട്രെയിനി ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15000 രൂപ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

Selection Procedure

  • ഓൺലൈൻ എഴുത്ത് പരീക്ഷ
  • പ്രാദേശിക ഭാഷ പരീക്ഷ
  • മെഡിക്കൽ പരീക്ഷ 

കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിൽ ഉള്ളവർക്ക് കവരത്തിയിൽ ആണ് പരീക്ഷ കേന്ദ്രം ഉള്ളത്. ഒരുവർഷത്തേക്ക് പരിശീലന അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Application Fees

  • ജനറൽ/ ഒബിസി/EWS : 300/-
  • SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
  • ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply? 

  • അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 26ന് മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
  • അപേക്ഷിക്കാൻ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • തുടർന്നുവരുന്ന വിൻഡോയിൽ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിക്കുക
  • അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
  • കൂടുതൽ ആവശ്യങ്ങൾക്കുവേണ്ടി അപേക്ഷാഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തു വെക്കുക 

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs