Kudumbashree Latest Job Vacancies 2021-Apply Email

കുടുംബശ്രീ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ അപേക്ഷകൾ ക്ഷണിക്കുന്നു.ഇമെയിൽ വഴി അപേക്ഷിക്കുന്നവർ spemktm4@gmail.com എന്ന്

കുടുംബശ്രീ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ അപേക്ഷകൾ ക്ഷണിക്കുന്നു. കോട്ടയം ജില്ലയിലെ കറുകച്ചാൽ, വെള്ളാവൂർ, കോരുത്തോട്, മീനടം, ടി വി പുരം, വെള്ളൂർ, വെള്ളാവൂർ, തിരുവാർപ്പ് പഞ്ചായത്തുകളിലാണ് അവസരങ്ങൾ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

ടീം ലീഡർ

എം എസ് ഡബ്ലിയു/ എം എ സോഷ്യോളജി. ഗ്രാമ വികസനവുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കിൽ ജലവിതരണ പദ്ധതികളിൽ ജോലിചെയ്ത് പരിചയം. ഇരു ചക്ര വാഹനവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

കമ്മ്യൂണിറ്റി എൻജിനീയർ

സിവിൽ എൻജിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട്ര ണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം നിർബന്ധം. ഇരു ചക്ര വാഹനവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ

ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഗ്രാമവികസനം അല്ലെങ്കിൽ സാമൂഹ്യ-സേവനം അല്ലെങ്കിൽ ജലവിതരണ പദ്ധതികൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം. മുകളിൽ സൂചിപ്പിച്ചിട്ടുള്ള പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

  • യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുൻപ് ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷകൾ സമർപ്പിക്കണം
  • ഇമെയിൽ വഴി അപേക്ഷിക്കുന്നവർ spemktm4@gmail.com എന്ന് മെയിൽ അയക്കുക
  • മറ്റുള്ളവർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് രണ്ടാം നില, കളക്ടറേറ്റ് പി ഒ എന്ന വിലാസത്തിൽ  അപേക്ഷിക്കണം.
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0481 2302049

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs