ഐബിപിഎസ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2021: ദി ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള വിവിധ ബാങ്കുകളിലേക്ക് നിലവിലുള്ള 5830 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒഴിവുകൾ ഉണ്ട്.
വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2021 ഓഗസ്റ്റ് 1 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.
പ്രധാനപ്പെട്ട തീയതികൾ
› ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 12/07/2021
› അവസാന തീയതി : 01/08/2021
› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 01/08/2021
› പ്രാഥമിക ഓൺലൈൻ പരീക്ഷ: 2021 ഓഗസ്റ്റ്
› പ്രാഥമിക പരീക്ഷയുടെ ഫലം : 2021 സെപ്റ്റംബർ
› മെയിൻ ഓൺലൈൻ പരീക്ഷ: 31/10/2021
Job Details
• ഓർഗനൈസേഷൻ: State Bank Of India
• ജോലി തരം: Banking
• വിജ്ഞാപന നമ്പർ: CRP Clerks XI
• ആകെ ഒഴിവുകൾ: 5830
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• ഔദ്യോഗിക വെബ്സൈറ്റ് : www.sbi.co.in/
Vacancy Details
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5830 ക്ലർക്ക് ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവ് വിവരങ്ങൾ ചുവടെ.
ഒഴിവുകൾ ഉള്ള ബാങ്കുകൾ
NAME OF THE POST |
VACANCY |
ആൻഡമാൻ നിക്കോബാർ |
03 |
ആന്ധ്ര പ്രദേശ് |
263 |
അരുണാചൽ പ്രദേശ് |
11 |
അസം |
156 |
ബീഹാർ |
252 |
ചണ്ഡീഗഡ് |
27 |
ചത്തീസ്ഗഡ് |
89 |
ദാദ്ര നഗർ ഹവേലി, ദാമൻ ദിയു |
02 |
ഡൽഹി |
258 |
ഗോവ |
58 |
ഗുജറാത്ത് |
357 |
ഹരിയാന |
103 |
ഹിമാചൽ പ്രദേശ് |
102 |
ജമ്മു &കാശ്മീർ |
25 |
ജാർഖണ്ഡ് |
78 |
കർണാടക |
407 |
കേരള |
141 |
ലഡാക്ക് |
0 |
ലക്ഷദ്വീപ് |
05 |
മധ്യപ്രദേശ് |
324 |
മഹാരാഷ്ട്ര |
799 |
മണിപ്പൂർ |
06 |
മേഘാലയ |
10 |
മിസോറാം |
03 |
നാഗാലാൻഡ് |
09 |
ഒഡീഷ |
229 |
പുതുച്ചേരി |
03 |
പഞ്ചാബ് |
352 |
രാജസ്ഥാൻ |
117 |
സിക്കിം |
27 |
തമിഴ്നാട് |
268 |
തെലങ്കാന |
263 |
ത്രിപുര |
08 |
ഉത്തർപ്രദേശ് |
661 |
ഉത്തരാഖണ്ഡ് |
49 |
പശ്ചിമബംഗാൾ |
366 |
യോഗ്യത മാനദണ്ഡങ്ങൾ
Age Limit Details
➢ ജനറൽ/ UR സ്ഥാനാർഥികൾക്ക് 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ ജൂലൈ 2 1993 നും 2001 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
➢ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ്
➢ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്
➢ മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം). അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം: അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥി IT ഒരു വിഷയമായി പഠിച്ചിരിക്കണം. ഉദാഹരണത്തിന്: ഹൈസ്കൂളിൽ ഒരു വിഷയമായി ഇൻഫർമേഷൻ ടെക്നോളജി/ കോളേജ് / ഇൻസ്റ്റിറ്റ്യൂട്ട് / ഡിപ്ലോമ / കമ്പ്യൂട്ടർ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്.
Application Fees Details
› ജനറൽ/ ഒബിസി/ ഇഡബ്ലിയുഎസ് : 850/- രൂപ
› SC/ST/PwD/XS : 175/- രൂപ
› യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം
How To Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 1 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.
› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. ഏത് പോസ്റ്റിൽ ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക
› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക
› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.