Indian Air Force Group C Civilian |
ഇന്ത്യൻ എയർ ഫോഴ്സ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇതാ വീണ്ടുമൊരു സുവർണാവസരം കൂടി! വിവിധ തസ്തികകളിലേക്കായി 85ൽ പരം ഒഴിവുകളിലേക്ക് ആണ് ഇന്ത്യൻ എയർ ഫോഴ്സ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗ്രൂപ്പ് 'സി' ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 29 വരെ തപാലിൽ അപേക്ഷ അയക്കാം. റിക്രൂട്ട്മന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, തിരഞ്ഞെടുക്കൽ പ്രക്രിയ, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്ചുവടെ പരിശോധിക്കുക.
Job Details
• ആർമി വിഭാഗം: Indian Air Force
• ജോലി തരം: Central Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 85
• അപേക്ഷിക്കേണ്ട വിധം: ഓഫ്ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 30.07.2021
• അവസാന തീയതി: 29.08.2021
IAF Group C Recruitment Vacancy Details
ഇന്ത്യൻ എയർ ഫോഴ്സ് നിലവിൽ 85 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- കുക്ക്: 05
- മെസ്സ് സ്റ്റാഫ്: 09
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 17
- ഹിന്ദി ടൈപ്പിസ്റ്റ്: 04
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്: 15
- ലോവർ ഡിവിഷൻ ക്ലർക്ക്: 10
- സ്റ്റോർ കീപ്പർ: 03
- കാർപെൻഡർ: 02
- സൂപ്രണ്ട് (സ്റ്റോർ): 15
- പെയിന്റർ: 01
- സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: 03
IAF Group C Recruitment Age Limit Details
✦ 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം
✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5വയസ്സ് ഇളവ് ലഭിക്കും
✦ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കും
✦ മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്
IAF Group C Recruitment 2021 Educational Qualifications
കുക്ക്
• അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
• കാറ്ററിങ്ങിൽ ഡിപ്ലോമ, ഒരു വർഷത്തെ പരിചയം.
മെസ്സ് സ്റ്റാഫ്
• അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
• ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം
മൾട്ടി ടാസ്കിങ് സ്റ്റാഫ്
• അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത.
• ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പരിചയം.
ഹിന്ദി ടൈപ്പിസ്റ്റ്
• പ്ലസ് ടു വിജയം
• ഹിന്ദി ടൈപ്പിങ്ങിൽ പരിജ്ഞാനം
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
• അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
ലോവർ ഡിവിഷൻ ക്ലർക്ക്
• അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം
• ടൈപ്പിംഗ് പരിജ്ഞാനം
സ്റ്റോർ കീപ്പർ
• അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പന്ത്രണ്ടാം ക്ലാസ്
• സ്റ്റോർകീപ്പർ തസ്തികയിൽ പരിചയം
കാർപെൻഡർ
• അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
• കാർപെൻഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
സൂപ്രണ്ട് (സ്റ്റോർ)
• അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
• പ്രവർത്തിപരിചയം
പെയിന്റർ
• പത്താം ക്ലാസ്
• പെയിന്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ
• പത്താം ക്ലാസ്
• സാധുവായ ലൈറ്റ്, ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്.
• വാഹനത്തിൽ വരുന്ന ചെറിയ കേടുപാടുകൾ പരിഹരിക്കാൻ കഴിയുന്ന ആളായിരിക്കണം.
• രണ്ടു വർഷത്തെ പരിചയം.
IAF Group C Recruitment Salary Details
- കുക്ക്: ലെവൽ 2, 7 സിപിസി പ്രകാരം
- മെസ്സ് സ്റ്റാഫ്: ലെവൽ 1, 7 സിപിസി പ്രകാരം
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: ലെവൽ 1, 7 സിപിസി പ്രകാരം
- ഹിന്ദി ടൈപ്പിസ്റ്റ്: ലെവൽ 2, 7 സിപിസി പ്രകാരം
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്: ലെവൽ 1, 7 സിപിസി പ്രകാരം
- ലോവർ ഡിവിഷൻ ക്ലർക്ക്: ലെവൽ 2, 7 സിപിസി പ്രകാരം
- സ്റ്റോർ കീപ്പർ: ലെവൽ 2, 7 സിപിസി പ്രകാരം
- കാർപെൻഡർ: ലെവൽ 2, 7 സിപിസി പ്രകാരം
- സൂപ്രണ്ട് (സ്റ്റോർ): ലെവൽ 4, 7 സിപിസി പ്രകാരം
- പെയിന്റർ: ലെവൽ 2, 7 സിപിസി പ്രകാരം
- സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: ലെവൽ 2, 7 സിപിസി പ്രകാരം
Selection Procedure
➧ എഴുത്തുപരീക്ഷ
➧ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
➧ വ്യക്തിഗത ഇന്റർവ്യൂ
How to Apply?
⧫ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 28-ന് മുൻപ് തപാൽ വഴി അപേക്ഷ അയക്കണം.
⧫ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നൽകിയിട്ടുണ്ട്. അത് പ്രിന്റ് ഔട്ട് എടുക്കുക. ഹിന്ദിയിലോ ഇംഗ്ലീഷിലോ പൂരിപ്പിക്കുക.
⧫ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ടെക്നിക്കൽ യോഗ്യത, പരിചയം, ജാതി സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി എൻവലപ്പ് കവറിൽ അയക്കുക.
⧫ എൻവലപ്പ് കവറിനു മുകളിൽ "Application For The Post Of ------And Category-------"
⧫ ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള വിലാസം ചുവടെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.