Latest Indian Coast Guard Recruitment 2021-Apply Online 358 Navi, Yantrik Job Vacancies

Indian Coast Guard applications are invited from navik general duty, navik domestic branch, yantrik job posts. Indian Coast Guard jobs looking for the

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തുടങ്ങിയ തസ്തികകളിലായി 350 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് ഒക്കെ വിജയിച്ച്  കോസ്റ്റ് ഗാർഡ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 

 2021 ജൂലൈ 2 മുതലാണ് അപേക്ഷ ആരംഭിക്കുക. 2021 ജൂലൈ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

Job Details

• ബോർഡ്: Indian Coast Guard 

• ജോലി തരം: Central Government Job

• വിജ്ഞാപന നമ്പർ: 01/2022 BATCH 

• ആകെ ഒഴിവുകൾ: 350

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 02/07/2021

• അവസാന തീയതി: 16/07/2021

Vacancy Details

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിലവിൽ 350 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ ബ്രാഞ്ചിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

  1. നാവിക് (ജനറൽ ഡ്യൂട്ടി): 260
  2. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 50
  3. യാന്ത്രിക് (മെക്കാനിക്കൽ): 20
  4. യാന്ത്രിക് (ഇലക്ട്രിക്കൽ): 13
  5. യാന്ത്രിക് (ഇലക്ട്രോണിക്സ്): 07

Age Limit Details

1. നാവിക് (ജനറൽ ഡ്യൂട്ടി)

2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31 നും ഇടയിൽ ജനിച്ചവർ (മുകളിലെ  തീയതികളും ഉൾപ്പെടെ)

2. നേവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)

2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31 നും ഇടയിൽ ജനിച്ചവർ

3. യാന്ത്രിക്

 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31 നും ഇടയിൽ ജനിച്ചവർ (മുകളിലെ  തീയതികളും ഉൾപ്പെടെ)

Educational Qualifications

1. Navik (General Duty)

അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും ഫിസിക്സ്, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ് ടു

2. Navik (Domestic Branch)

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം

3. Yantrik

അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് ജയം അതോടൊപ്പം ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ്ങിൽ ഡിപ്ലോമ. 

മെഡിക്കൽ യോഗ്യതകൾ

› ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം

› നെഞ്ചളവ് കുറഞ്ഞത് 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

› സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം

› പച്ചകുത്തൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പച്ചകുത്തൽ അനുവദിക്കുന്നതല്ല  

Salary Details

1. നാവിക് (ജനറൽ ഡ്യൂട്ടി): 21700/- + മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ

2. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): 21700/- + മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ

3. യാന്ത്രിക് : 29,200/ + അലവൻസായി 6200 രൂപയും, മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും

Selection Procedure

› എഴുത്തുപരീക്ഷ

› ഫിസിക്കൽ ഫിറ്റ്നസ് പരീക്ഷ

 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

Application Fees Details

➤ 250 രൂപയാണ് അപേക്ഷാ ഫീസ്

➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല

➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം 

How to Apply?

➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള 12 പേജുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിച്ചു നോക്കുക
➢ 2021 ജൂലൈ രണ്ടു മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. ജൂലൈ 16 ആണ് അവസാന തീയതി
➢ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്
➢ ഉദ്യോഗാർത്ഥികൾ "Candidates" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
➢ "Registration/Apply Online" എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
➢ നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
➢അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും സത്യസന്ധമായി പൂരിപ്പിച്ച് നൽകുക
➢ ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് എടുത്തു വെക്കുക

Apply Now

Official Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs