പാലക്കാട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിലവിലുള്ള ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 15 വരെ ഓൺലൈനായി അപേക്ഷകൾ നൽകാം. ആദ്യം തന്നെ അപേക്ഷിക്കാൻ ആരംഭിക്കാതെ ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു.
• സ്ഥാപനം : IIT Palakkad
• ജോലി തരം: Central Government
• ജോലിസ്ഥലം: പാലക്കാട്
• തസ്തികയുടെ പേര്: ജൂനിയർ അസിസ്റ്റന്റ്
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 04/05/2021
• അവസാന തീയതി: 15/06/2021
Vacancy Details
ഐഐടി പാലക്കാട് നിലവിൽ രണ്ട് ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): 01
› ജൂനിയർ അസിസ്റ്റന്റ്: 01
Age Limit Details
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റിക്രൂട്ട്മെന്റ് ലേക്ക് പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
Educational Qualifications
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്):
അംഗീകൃത സർവ്വകലാശാല അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60 ശതമാനം മാർക്കോടെ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ തുല്യത.
› അക്കൗണ്ടിംഗ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
ജൂനിയർ അസിസ്റ്റന്റ്:
› അംഗീകൃത സർവ്വകലാശാല അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60 ശതമാനം മാർക്കോടെ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ തുല്യത.
› അനുബന്ധ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
Selection Procedure
അപേക്ഷ അയക്കുന്നവരിൽനിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത് ഓൺലൈൻ അഭിമുഖം നടത്തും. നിശ്ചിത കട്ട് ഓഫ് നിശ്ചയിച്ച് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും.
How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകുക
› അപേക്ഷ അയക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല
› ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനങ്ങൾ വായിക്കുക