IBPS CRP RRB X Office Assistant Recruitment 2021-Apply Online 10729 Officer, Office Assistant Vacncies

ഐബിപിഎസ് സിആർപി ആർആർബി എക്സ് റിക്രൂട്ട്മെന്റ് 2021: ദി ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് വിജ്ഞാപ

ഐബിപിഎസ് സിആർപി ആർആർബി എക്സ് റിക്രൂട്ട്മെന്റ് 2021: ദി ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക്  വിജ്ഞാപനം പുറത്തിറക്കി. നിലവിൽ 10729 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒഴിവുകൾ ഉണ്ട്.

 യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. 2021 ജൂൺ 28 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.

പ്രധാനപ്പെട്ട തീയതികൾ

› ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 08/06/2021

› അവസാന തീയതി : 28/06/2021

› അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 28/06/2021

› പ്രാഥമിക ഓൺലൈൻ പരീക്ഷ: 2021 ഓഗസ്റ്റ്

› പ്രാഥമിക പരീക്ഷയുടെ ഫലം : 2021 സെപ്റ്റംബർ

› മെയിൻ ഓൺലൈൻ പരീക്ഷ: 2021 സെപ്റ്റംബർ/ഒക്ടോബർ

› ഇന്റർവ്യൂ: 2021 ഒക്ടോബർ

Job Details

• ബോർഡ്: Institute of Banking Personal Banking

• ജോലി തരം: Central Government

• വിജ്ഞാപന നമ്പർ: CRP RRB X

• ആകെ ഒഴിവുകൾ: 10729

• ജോലിസ്ഥലം: ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• ഔദ്യോഗിക വെബ്സൈറ്റ് : https://www.ibps.in/

IBPS Recruitment 2021 Vacancy Details

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 10729 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകൾ വിവരങ്ങൾ വിശദമായി ചുവടെ പരിശോധിക്കാം.

Post Name

Vacancy

 

Office Assistant (Multipurpose)

 

5305

 

Officer Scale-I

 

4119

 

Officer Scale-II (Agricultural Officer)

 

25

 

Officer Scale-II (Marketing Officer)

 

43

 

Officer Scale-II (Treasury Manager)

 

09

 

Officer Scale-II (Law)

 

27

 

Officer Scale-II (CA)

 

32

 

Officer Scale-II (IT)

 

59

Officer Scale-II (General Banking Officer)

 

906

 

Officer Scale-III

 

151

 

യോഗ്യത മാനദണ്ഡങ്ങൾ

Age Limit Details

➢ ഓഫീസർ സ്കെയിൽ-III : 21 വയസ്സിനും 40 വയസ്സിനും ഇടയിൽ

➢ ഓഫീസർ സ്കെയിൽ-II : 21 വയസ്സിനും 32 വയസ്സിനും ഇടയിൽ

➢ ഓഫീസർ സ്കെയിൽ-I : 18 വയസ്സിനും 30 വയസ്സിനും ഇടയിൽ

➢ ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) : 18 വയസ്സിന് മുകളിലും 30 വയസ്സിന് താഴെയും

പ്രായപരിധി ഇളവുകൾ

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും, ശാരീരിക അംഗ വൈകല്യമുള്ള വ്യക്തികൾക്ക് 10 വർഷവും,, പ്രതിരോധ സൈനികരുടെ വിധവകൾ, നിയമപരമായി ഭർത്താവുമായി വേർപിരിഞ്ഞ സ്ത്രീകൾ എന്നിവർക്ക് 9 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും

Educational Qualifications

1. ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)

› അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

› അതത് സംസ്ഥാനങ്ങളിലെ ലോക്കൽ ഭാഷ അറിഞ്ഞിരിക്കണം

› കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

2. ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ)

› അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്സ്

› ഏത് സംസ്ഥാനത്ത് ആണോ നിങ്ങൾ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ ലോക്കൽ ഭാഷ അറിഞ്ഞിരിക്കണം

› കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം

3. ഓഫീസർ സ്കെയിൽ-II ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ)

› അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ തുല്യത

› ചുവടെ നൽകിയിട്ടുള്ള മേഖല എടുത്തവർക്ക് മുൻഗണന നൽകും: ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, അഗ്രികൾച്ചറൽ എൻജിനിയറിങ്, പിസി കൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫോർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, എക്കണോമിക്സ് ആന്റ് അക്കൗണ്ടൻസി

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

4. ഓഫീസർ സ്കെയിൽ-II സ്പെഷലിസ്റ്റ് ഓഫീസേഴ്സ് (മാനേജർ)

› ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ബാച്ചിലേഴ്സ് ഡിഗ്രി

› ASP, PHP, C++, ജാവ, VB, VC, OCP... സർട്ടിഫിക്കറ്റ് നിർബന്ധം

› അനുബന്ധ മേഖലയിൽ ഒരു വർഷത്തെ പരിചയം

5. ഓഫീസർ സ്കെയിൽ-III (സീനിയർ മാനേജർ)

› അംഗീകൃത സർവകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ തുല്യത

› ചുവടെ നൽകിയിട്ടുള്ള വിഷയത്തെ ഡിഗ്രി/ ഡിപ്ലോമ എടുത്തവർക്ക് മുൻഗണന ലഭിക്കും : ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, അഗ്രികൾച്ചറൽ എൻജിനിയറിങ്, പിസി കൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫോർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, എക്കണോമിക്സ് ആന്റ് അക്കൗണ്ടൻസി

› കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം

Application Fees Details

› ജനറൽ/ ഒബിസി/ ഇഡബ്ലിയുഎസ് : 850/- രൂപ

› SC/ST/PwD/XS : 175/- രൂപ

› യോഗ്യരായ വ്യക്തികൾക്ക് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം

How To Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 28 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.

› അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. ഏത് പോസ്റ്റിൽ ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക

› അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ ഫീസ് അടക്കുക

› തുടർന്നുവരുന്ന ആപ്ലിക്കേഷൻ ഫോം തെറ്റ് വരുത്താതെ പൂരിപ്പിക്കുക

› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

› ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് എടുത്തുവയ്ക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs