സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രമോട്ടർ, മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലേക്ക് വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 14ന് വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
ഒഴിവുകളുടെ വിവരങ്ങൾ
1. ഡയറി പ്രമോട്ടർ
› പാലക്കാട് ക്ഷീരവികസന യൂണിറ്റ്: 01
› മണ്ണാർക്കാട് ക്ഷീരവികസന യൂണിറ്റ്: 01
› കൊല്ലംകോട് ക്ഷീരവികസന യൂണിറ്റ്: 01
2. വുമൺ ക്യാറ്റിൽ കെയർ വർക്കർ
› ഒറ്റപ്പാലം ക്ഷീരവികസന യൂണിറ്റ്: 01
› ആലത്തൂർ ക്ഷീരവികസന യൂണിറ്റ്: 01
പ്രായപരിധി വിവരങ്ങൾ
18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്
വിദ്യാഭ്യാസ യോഗ്യത
എസ്എസ്എൽസി
ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 6000 രൂപയായിരിക്കും വേതനം ലഭിക്കുക
അപേക്ഷിക്കേണ്ട വിധം
› യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂൺ 14 വൈകിട്ട് 5 മണിക്ക് മുൻപ് ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സർവീസ് യൂണിറ്റിൽ സമർപ്പിക്കണം.
› അപേക്ഷകർ അതാത് ബ്ലോക്കിലെ സ്ഥിരം താമസക്കാർ ആയിരിക്കണം
› അപേക്ഷ അയയ്ക്കുന്നവരിൽ നിന്നും കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരെ ജൂൺ 15ന് സിവിൽ സ്റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുൻപിൽ പ്രസിദ്ധീകരിക്കും.
› കൂടിക്കാഴ്ച ജൂൺ 17 ന് രാവിലെ 10:30 മുതൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും
› കൂടിക്കാഴ്ച സംബന്ധിച്ച് മറ്റ് അറിയിപ്പുകൾ ഒന്നുംതന്നെ ലഭിക്കുകയില്ല
› കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും മുകളിൽ നൽകിയിട്ടുള്ള ഒഴിവുകൾ ഉള്ള ബ്ലോക്കിലെ ക്ഷീര വികസന സർവീസ് യൂണിറ്റ് ഓഫീസിൽ ലഭിക്കും
› കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0491-2505137
Source: thozilveedhi.com