എസ്.എസ്.സി ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2021: ഷോർട്ട് സർവീസ് കമ്മീഷൻ 2021 വർഷത്തേക്കുള്ള ടെക്ക് ആൻഡ് നോൺ ടെക് തസ്തികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷകൾ നൽകിക്കൊണ്ട് ഈ റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ഇന്ത്യൻ ആർമി ജോലികൾ താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) നടത്തുന്ന ഇന്ത്യൻ ആർമിയുടെ ടെക് ആൻഡ് നോൺ ടെക് ഒഴിവുകളിലേക്ക് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമേ അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ. ആകെ 191 ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള കൂടുതൽ വിവരങ്ങൾ ചുവടെ വായിച്ചറിയാം.
പ്രധാന വിവരങ്ങൾ
› ഓർഗനൈസേഷൻ : ഇന്ത്യൻ ആർമി
› ജോലി തരം : കേന്ദ്ര സർക്കാർ
› ആകെ ഒഴിവുകൾ : 191
› ജോലി സ്ഥലം : തമിഴ്നാട്
› റിക്രൂട്ട്മെന്റ് പേര് : എസ്.എസ്.സി ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2021
› അപേക്ഷിക്കേണ്ട തീയതി : 25 മെയ് 2021
› അവസാന തീയതി : 23 ജൂൺ 2021
ഒഴിവുകളുടെ വിവരങ്ങൾ
› എസ്.എസ്.സി (ടെക്)-57 പുരുഷൻ :175 ഒഴിവുകൾ
› എസ്.എസ്.സി.ഡബ്ലിയു (ടെക്)-28 : 14 ഒഴിവുകൾ
› പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾ : 02
പ്രായപരിധി വിവരങ്ങൾ
➢ എസ്.എസ്.സി (ടെക്)-57 പുരുഷൻ, എസ്. എസ്. സി. ഡബ്ലിയു (ടെക്)-28 തസ്തികകളിലേക്ക് 20 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്
➢ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾക്ക് പരമാവധി പ്രായപരിധി 35 വയസ്സ് വരെയാണ്
വിദ്യാഭ്യാസ യോഗ്യത
➢ ആവശ്യമായ എൻജിനീയറിങ് ഡിഗ്രി കോഴ്സ് പാസായവർ അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി കോഴ്സിന്റെ അവസാന വർഷമോ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
➢ എൻജിനീയറിങ് ഡിഗ്രി കോഴ്സിന് പഠിക്കുന്ന അവസാനവർഷ ഉദ്യോഗാർത്ഥികൾ മാർക്ക് ഷീറ്റുകൾക്കൊപ്പം എഞ്ചിനീയറിംഗ് ഡിഗ്രി പരീക്ഷ പാസായതിനുള്ള തെളിവ് സമർപ്പിക്കണം.
➢ തമിഴ്നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം ആരംഭിച്ച തീയതി മുതൽ 12 ആഴ്ചയ്ക്കുള്ളിൽ എൻജിനീയറിങ് ഡിഗ്രി കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ഹാർനെസ്സിൽ മരിച്ച പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾക്കുള്ള വിദ്യാഭ്യാസ യോഗ്യത
› SSCW (നോൺ ടെക്)(നോൺ യുപിഎസ് സി) : ഏതെങ്കിലും വിഷയത്തിൽ ബിരുദം
› എസ്.എസ്.സി.ഡബ്ലിയു (ടെക്)-28 : ഏതെങ്കിലും എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബിഇ/ബി.ടെക്
ശമ്പള വിവരങ്ങൾ
› ലഫ്റ്റനന്റ് : 56,100-1,77,500
› ക്യാപ്റ്റൻ : 61,300-1,93,900
› മേജർ : 69,400-2,07,200
› ലഫ്റ്റനന്റ് കേണൽ : 1,21,200-2,12,400
› കേണൽ : 1,30,600-2,17,600
› ബ്രിഗേഡിയർ : 1,39,600-2,17,600
› മേജർ ജനറൽ : 1,44,200-2,18,200
› ലഫ്റ്റനന്റ് ജനറൽ HAG : 1,82,200-2,24,100
› VCOAS/ ആർമി Cdr/ലഫ്റ്റനന്റ് ജനറൽ (NFSG) : 2,25,000
› COAS : 2,50,000
തിരഞ്ഞെടുപ്പ് പ്രക്രിയ
➢ ഷോർട്ട് ലിസ്റ്റിംഗ്
➢ അഭിമുഖം
അപേക്ഷിക്കേണ്ട വിധം
➢ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ
➢ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ കോളത്തിൽ കൊടുത്തിട്ടുണ്ട്
➢ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യണം
➢ യോഗ്യത നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക
➢ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക
➢ 'ഓഫീസർ എൻട്രി' ക്ലിക്ക് ചെയ്യുക
➢ തുടർന്ന് രജിസ്ട്രേഷൻ ചെയ്യുക. ഇതിനുമുൻപ് രജിസ്ട്രേഷൻ ചെയ്ത വ്യക്തി ആണെങ്കിൽ ലോഗിൻ ചെയ്യുക
➢ അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➢ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സബ്മിറ്റ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |